Wednesday, 29 June 2016

mine is the real religion

അല്ല ഗഡി !!! ഇതെന്തൂട്ട് മാതാ ഇത്...!?
ഓരോ വന്‍കരകളിലും ഉള്ള വ്യത്യസ്ത മത വിശ്വാസികള്‍ അവരുടെ മത ആചാരങ്ങളുടെ ഭാഗമായി മനുഷ്യന്റ്റെ തലോട്ടി ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ കിസ്ത്യനികളാണ് ഞങ്ങളുടെ ദൈവമാണ് / മതമാണ്‌ യഥാര്‍ത്ഥത്തില്‍ ഉള്ളത് എന്ന് പറയുമ്പോഴും, "ഞാനാണ് ദൈവം, എന്നെ മാത്രമെ ആരാധിക്കാവു" എന്ന് പറയുന്ന ഒരു ദൈവം ഉള്ളവര്‍ പോലും, പ്രതിമകള്‍ക്കും, മനുഷ്യന്റ്റെ അസ്ഥികള്‍ക്ക് മുന്‍പിലും മുട്ടുകുത്തി പ്രാര്‍ഥിക്കുകയും. ചുംബിക്കുകയും, മറ്റു മതത്തില്‍ ചെയ്യുന്നത് പോലെ അതെല്ലാം ഉയര്‍ത്തിപ്പിടിച്ച്‌ പ്രദിക്ഷണം നടത്തുന്നത് കാണുമ്പോള്‍, അറിയാതെ ചോദിച്ചുപോകും:
അല്ല ഗഡി, ഇത് വല്ല തലയോട്ടി മതായിരിക്കോ!?
അതെന്താ നീ അങ്ങനെ ചോദിച്ചത്!?
അല്ല, കൂടോത്രവും, ദുര്‍മന്ത്രവാദവും, സാത്താന്‍ സേവയും ചെയ്യുന്നവര്‍ പോലും ഇങ്ങനെ തലയോട്ടി ഉപയോഗിക്കുന്നതായി ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്, അതോണ്ട് ചോയ്ച്ചതാ...!!!
പളുപളുത്ത ഉടുപ്പൊക്കെ ധരിച്ച് , ഇങ്ങനെ ഗമയില്‍ നടന്ന് എന്ത് വേണമെങ്കിലും ചെയ്യാം, അയിന് ആരും ഒന്നും പറയില്ല, അവരൊക്കെ വല്ല്യ ആഡ്യന്‍മ്മാരല്ലേന്ന്!!! അതല്ല ഗഡി! ശരിക്കും ദൈവം ഉണ്ടെങ്കില്, ഇതൊക്കെ കാണണ്ണ്ടാവില്ലേ!? "...വിജാതിയരുടെ ആചാരങ്ങൾ അനുകരിക്കരുത്" [ നിയമാവര്‍ത്തനം, 18:9 ]

ക്രിസ്ത്യാനികള്‍: അന്തോണിസ് പുണ്യാളന്‍റ്റെ അസ്ഥികള്‍!
കൂടോത്രം, ദുര്‍മന്ത്രവാദം, സാത്താന്‍ സേവ!

Tuesday, 28 June 2016

സഞ്‌ജീവനി!

ദൈവം കളിമണ്ണ് കൊണ്ട് ആദ്യ മനുഷ്യനെ സൃഷ്ട്ടിക്കുന്നതിന് മുന്‍പ്, ഭൂമിയിലെ സ്ത്രീകള്‍ ഗര്‍ഭധാരണത്തിലൂടെ പ്രസവിക്കുമായിരുന്നു, മനുഷ്യ കുഞ്ഞുങ്ങളെ!!! -  നെല്ലിക്ക. 

അത്ഭുതം: ആരാധനക്കിടെ യേശുവിന്റ്റെ ക്രൂശിത രൂപം പ്രത്യക്ഷപെട്ടു!

കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറ്റലിയിലെ ഒരു മിണ്ടാമഠത്തില്‍ ദിവ്യാരാധന സമയത്ത് കുന്തിരിക്കം പുകച്ചപ്പോള്‍ പ്രത്യക്ഷപ്പെട്ട ക്രൂശിതനായ യേശുവിന്റ്റെ രൂപം!!!































ഒരു മണിക്കൂര്‍ നേരം ഈ രൂപം മായാതെ നിന്നതായി ഇതിനു സാക്ഷ്യം വഹിച്ച കര്‍ദിനാള്‍ റോസി പത്ര ലേഖകരോട് പറഞ്ഞു!!!
കര്‍ദിനാള്‍ തന്റ്റെ സെല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രമാണ് ഇത്. അവിശ്വാസികള്‍ക്കുള്ള ഒരു തെളിവാണ് ഇതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു!



Monday, 27 June 2016

മതം!

അനുസരിക്കാന്‍ ആളുണ്ടെങ്കില്‍ അനുസരിപ്പിക്കാനും ആളുണ്ടാകും, അതാണ്‌ മതം!!! - നെല്ലിക്ക

Sunday, 19 June 2016

"ഗണേശു"

ശിവന് പാര്‍വതിയില്‍ ജനിച്ച് മറിയം എടുത്തു വളര്‍ത്തിയ "ഗണേശു"
പിന്നീട് പേരും, മൂക്കും ലോപിച്ച് യേശു എന്ന പേരില്‍ അറിയപ്പെടുന്നു!
അതല്ലെങ്കില്‍ ഗണേശുവിന്‍റ്റെ ആയയായിരുന്നോ മറിയം ദേവി !?

To spread the message of peace, organisers of Ganesh pandaal in Khatri pol in Vadodara have come up with the unique decoration. (Express Photo/Bhupendra Rana)
Ganesh pandaal, Khatri pol,  Vadodara
--------------------------------------------------------
courtesy
http://archive.indianexpress.com/picture-gallery/ganesh-chaturthi/1388-7.html

Friday, 10 June 2016

പ്രിയങ്കാ ചോപ്രയും മുത്തശ്ശിയും സഭയും


അന്ന്യ മതക്കാരനെ വിവാഹം ചെയ്തത്കൊണ്ട് താന്‍ മാമ്മോദീസാ സ്വീകരിച്ച കുമരകം ആറ്റാമംഗലം പള്ളിയില്‍ അടക്കം ചെയ്യാന്‍ പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മേരി ജോണിന് സ്ഥലം നിക്ഷേധിക്കപ്പെട്ടു!

സ്വാഭാവികമായും ഞങ്ങള്‍ക്കുള്ള സംശയങ്ങള്‍:
- ഔസേപ്പിന്റെയും മറിയത്തിന്റ്റെയും മമ്മോദീസായും, കല്ല്യാണവും നടത്തിയത് ഏതു പള്ളിയില്‍ ആയിരുന്നു?
- യേശുവിനെ അടക്കിയത്‌ ഏതു പള്ളിയില്‍ ആയിരുന്നു?
- ഔസേപ്പിനെ അടക്കംചെയ്തത് ഏതു പള്ളിയിലാണ്?
- യഹൂദരായ അവരുടെ പ്രതിമകള്‍ ഇല്ലാത്ത എത്ര പള്ളികളുണ്ട് കേരളത്തില്‍?
- മാമ്മോദീസ സ്വീകരിക്കാത്ത എത്രയോ വ്യക്തികളെ സഭ രക്തസാക്ഷികളായി അനുസ്മരിക്കുന്നുണ്ട്? etc.
അന്ന്യ മതക്കാരനെ വിവാഹം ചെയ്തത്കൊണ്ട് അന്ത്യാഭിലാക്ഷം നിക്ഷേധിക്കപ്പെട്ട മേരി ജോണ്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം, എന്തെന്നാല്‍:
- ക്രൈസ്തവ വിശ്വാസത്തിന്റ്റെ ആസ്ഥാനമായ വത്തിക്കാന്‍ ബസ്സിലീക്ക സ്ഥിതി ചെയ്യുന്നത് പത്രോസിനെ അടക്കം ചെയ്തു എന്ന് വിശ്വസിക്കുന്ന വിജാതിയരുടെ സ്മശാനത്തിന്റ്റെ മുകളിലാണ്!
- ക്രിസ്ത്യാനികള്‍ ആരാധിക്കുന്നത് യഹൂദരുടെ ദൈവത്തിന് യാഹൂദയായ മറിയത്തിന് ഉണ്ടായ യഹൂദനായ യേശുവിനെയാണ്!
എന്നിട്ടും...
വെള്ളയടിച്ച കുഴിമാടങ്ങള്‍ വിധിയെഴുതി: "അക്രൈസ്തവനെ വിവാഹം ചെയ്തവര്‍ക്ക് ഞങ്ങളുടെ പള്ളിയില്‍ സ്ഥലമില്ല!"

ഇടവക നിയമങ്ങള്‍ക്ക് മുകളിലാണ് സഭയുടെ നിയമങ്ങള്‍ എന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്.

കാരുണ്യപ്രവര്‍ത്തികള്‍ പതിനാല്

ശാരീരികങ്ങള്‍ ഏഴ്

1. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്.
2. ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത്.
3. വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം കൊടുക്കുന്നത്.
4. പാര്‍പ്പിടമില്ലാത്തവ്ര്‍ക്ക് പാര്‍പ്പിടം കൊടുക്കുന്നത്.
5. രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്.
6. അവശരെ സഹായിക്കുന്നത്.
7. മരിച്ചവരെ അടക്കുന്നത്.


അദ്ധ്യാത്മീകങ്ങള്‍ ഏഴ്

1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്
2. സംശയമുള്ളവരുടെ സംശയം തീര്‍ക്കൂന്നത്
3. ദു:ഖിതരെ ആശ്വസിപ്പിക്കുന്നത്
4. തെറ്റുചെയ്യുന്നവരെ തിരുത്തുന്നത്
5. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്
6. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്
7. ജീവിച്ചിരിക്കൂന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത്

CCC 2300 Respect for the dead
The bodies of the dead must be treated with respect and charity, in faith and hope of the Resurrection. The burial of the dead is a corporal work of mercy;92 it honors the children of God, who are temples of the Holy Spirit.
2301 Autopsies can be morally permitted for legal inquests or scientific research. The free gift of organs after death is legitimate and can be meritorious.
The Church permits cremation, provided that it does not demonstrate a denial of faith in the resurrection of the body.93

Wednesday, 8 June 2016

Sr.Rosy, St Carmel convent

Sr.Rosy, St Carmel convent, Thanjavur, Tamil Nadu, India

രാത്രി കിടന്നുറങ്ങുമ്പോള്‍ കൈകള്‍ കെട്ടിയിട്ടാല്‍  മാറുന്ന ഒരു മാനസീക  അവസ്ഥമാത്രമാണ്  ഇത്!


നിന്റ്റെ  പാപങ്ങള്‍ക്ക്‌ വേണ്ടി ചമ്മട്ടിയടികള്‍   ഏറ്റു വാങ്ങി കുരിശില്‍ തറച്ച ദൈവപുത്രന്‍റ്റെ പീഡാനുഭവത്തില്‍  പങ്കു ചേരാനാണ്  നീ   വിളിക്കപ്പെട്ടിരിക്കുന്നത് എന്ന്  നിരന്തരം കേള്‍ക്കുന്നവര്‍,   ഇത് പോലുള്ള  അവസ്ഥയിലേക്ക് എത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. 

സധാരണ  കുടുംബ  ജീവിതം  നയിക്കുന്ന എത്രപേര്‍ക്ക് ഇത്തരം  അവസ്ഥ ഉണ്ടാകുന്നുണ്ട്!? അവര്‍ക്ക് വിശ്വാസം ഇല്ലാത്തത്  കൊണ്ടാണോ അതോ  ജീവത്തില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും,  ഒരു പരിതിവരെ, ഓരോ ദിവസവും സ്വന്തം   ജീവിതത്തെ മോഡി പിടിപ്പിച്ച്, അലങ്കരിച്ച് ജീവിതം  ആസ്വതിക്കാനും      കഴിയുമ്പോള്‍ ഇത്തരം  ഒരു മാനസീക അവസ്ഥ വരാനുള്ള അവസരം ഇല്ലാത്തത് കൊണ്ടോ !?

അടച്ചുകെട്ടിയ മതില്‍കെട്ടുകള്‍ക്കു  മറവില്‍ ഹോമിക്കപ്പെട്ട് ബ്രെയിന്‍ വാഷ്‌  ചെയ്യപ്പെട്ട  ജീവിതങ്ങള്‍ക്ക്, യേശുവെന്ന തനിക്കു വേണ്ടി കൊല്ലപ്പെട്ട മണവാളന്‍റ്റെ  കഥകള്‍  അല്ലാതെ വേറെ എന്താണ് ഓര്‍ക്കാന്‍ ഉള്ളത്. അവരെ  ഇത്തരം ഒരു മാനസീക വിഭ്രാന്തിയിലേക്ക് എത്തിചേരുകയുള്ളൂ. ചിലര്‍ അതിനെ ചൂഷണം ചെയ്തു വിശ്വാസമെന്ന വ്യാപാരം പുഷ്ട്ടിപ്പെടുത്തുന്നു എന്നത് പരിതാപകരം തന്നെ. 

പലതരത്തില്‍ സ്വന്തം ശരീരത്തെ പീഡിപ്പിച്ച് അതുവഴി യേശു വിന്റ്റെ പീഡാനുഭവത്തില്‍  പങ്കുചേര്‍ന്ന് സായൂജ്യം / സംതൃപ്തി  കണ്ടെത്തിയിരുന്ന ആചാരങ്ങള്‍  സഭയില്‍ നിലനിന്നിരുന്നു എന്നും, അവരില്‍ ചിലരെ  സഭ വിശുദ്ധരാക്കി എന്നതും കോണ്‍വെന്‍റ്റുകളില്‍ ഇന്നും വായിക്കുന്ന കഥകളാണ്. 

"എന്റ്റെ  ദൈവമേ എന്റ്റെ ദൈവമേ എന്തുകൊണ്ട്  എന്നെ നീ ഉപേക്ഷിച്ചു" എന്ന് വേദന കൊണ്ട് പുളഞ്ഞപ്പോള്‍  കുരിശില്‍ കിടന്ന്  യേശു കരഞ്ഞു  എന്ന്  ബൈബിള്‍ തന്നെ പറയുമ്പോള്‍, താന്‍  അനുഭവിച്ച വേദന മറ്റുള്ളവരും അനുഭവിക്കണം  എന്ന്   ആഗ്രഹിക്കുകയും, അത് കണ്ട്  സായൂജ്യമടയുന്ന  വെറുമൊരു സാഡിസ്റ്റായെ യേശുവിനെ കാണാന്‍ സാധിക്കുകയുള്ളൂ .
ഇതൊക്കെ, മതമെന്ന മായയായ മാനസീക വിഭ്രാന്തിയില്‍ വിശ്വാസിക്കുന്നവര്‍ക്ക്  ലഭിക്കുന്ന  വ്യര്‍ഥ സായൂജ്യമല്ലാതെ വേറെന്താണ്!?  

---------------------------------------------------------------
http://www.vatican.va/archive/ccc_css/archive/catechism/p3s1c3a2.htm
http://www.vatican.va/archive/ccc_css/archive/catechism/p122a4p2.htm
http://www.vatican.va/archive/ccc_css/archive/catechism/p2s2c2a5.htm
http://www.proecclesia.com/penny%20catechism/
https://en.wikipedia.org/wiki/Self-flagellation
https://en.wikipedia.org/wiki/Self-harm
http://news.bbc.co.uk/2/hi/uk_news/magazine/8375174.stm
https://www.britannica.com/topic/flagellation
http://www.newadvent.org/cathen/06092a.htm
http://www.webmd.com/anxiety-panic/guide/self-injuring-hurting
http://www.mentalhealthamerica.net/self-injury
https://www.nami.org/Learn-More/Mental-Health-Conditions/Related-Conditions/Self-harm
https://www.mentalhelp.net/articles/6-reasons-why-people-self-injure/

Tuesday, 7 June 2016

"മദ്യപാനം പാപമാണ്"


വീഞ്ഞ്  മൊത്തി  കുടിച്ചതിന്  ശേഷം അള്‍ത്താരയില്‍ കയറിനിന്ന്  അയ്യാള്‍  കള്ളുകുടിക്കുന്നവരോട്  വിളിച്ചു പറഞ്ഞു:
"മദ്യപാനം പാപമാണ്" 
അത് കേട്ട  വിശ്വാസികള്‍  ഏറ്റു  പറഞ്ഞു 
"ആമ്മേന്‍!"