Friday, 26 February 2016

അന്ന്യ മതസ്ഥർക്ക് പ്രവേശനം ഇല്ല!

മനുഷ്യരുടെ ആരാധനാലയങ്ങൾ കാണാൻ
ദൈവം ഒരിക്കൽ ഭൂമിയിൽ വന്നു.
അവിടെ കണ്ട ബോർഡ് ഇങ്ങനെയായിരുന്നു:
" അന്ന്യ മതസ്ഥർക്ക് പ്രവേശനം ഇല്ല "

ഒരു സ്ഥലത്തും കയറാൻ കഴിയാതെ
നിരാശനായി തിരികെ പോയ ദൈവം
സ്വർഗത്തിൽ ഒരുബോർഡ് സ്ഥാപിച്ചു:
"ഒരു മതസ്ഥർക്കും പ്രവേശനം ഇല്ല!"


[കടപ്പാട്]

Thursday, 25 February 2016

Your choice..

You've got only one choice,
MAKE IT WISE!

മതം
മസ്തിഷ്ക്കത്തെ 
മന്ദീഭവിപ്പിച്ച്
മദമിളകിയവർക്ക്
മറ്റുള്ളവരെ
മനസ്സിലാക്കാൻ
മതിയാകില്ലീ ജന്മം!

മതമെന്ന
മതിലുകെട്ടി
മാനവീകതയെ
മാറ്റി നിറുത്തിയ
മൂഢാ...
മറക്കാതിരിക്കുക...!
മതമില്ലെങ്കിലും
മനുഷ്യത്വം
മരിക്കില്ലീ
മണ്ണിലും
മതങ്ങളില്ലാ
മനുഷ്യന്റ്റെ
മനസ്സിലും!
മാനത്തൊളിച്ച
മൂഢ ദൈവങ്ങൾ
മറന്ന
മനുഷ്യർ,
മരിക്കാതിപ്പോഴും
മണ്ണിലലയുന്നു.

Sunday, 21 February 2016

ഇന്ത്യ- പാക്കിസ്ഥാൻ മത തീവ്രവാദികൾ

ഇന്ത്യ- പാക്കിസ്ഥാൻ തീവ്ര വാദം!
==================================

ലോകത്തിൽ,
അതിർത്തി തർക്കവും
അതിനോട് അനുബന്ധിച്ച്
രക്തചോരിച്ചലും
ഇത്രയധികം ഉണ്ടായിട്ടുള്ള മറ്റു രാജ്യങ്ങൾ ഉണ്ടോ
എന്ന് സംശയം!!

മത തീവ്രവാദികൾ ഇല്ലായിരുന്നുവെങ്കിൽ
ഇന്ത്യയും പാകിസ്ഥാനും എന്ന
വെട്ടിപൊളിക്കൽ പോലും
ഉണ്ടാകുമായിരുന്നില്ല എന്ന്
അധികാര മോഹവും,
മത അന്ധതയും മാത്രം കൈമുതലായുള്ളവർ
ഇനിയും മനസ്സിലാകിയിരുന്നുവെങ്കിൽ....

ഈ രണ്ടു രാജ്യങ്ങളെയും ഇപ്പോഴും
ഭിന്നിപ്പിക്കുന്ന ഏക കാരണം:
മതമെന്ന ഭ്രാന്തമായ അന്ധത മാത്രം!!!
മതം = മദം!


courtesy

Monday, 15 February 2016

സത്യവും - മിഥ്യയും

സത്യവും - മിഥ്യയും
=====================

ശാസ്ത്രമെന്ന
കേൾക്കാൻ ഇഷ്ടപ്പെടാത്ത
അസുഖകരമായ സത്യങ്ങളെക്കാൾ
ഭൂരിഭാഗംവും ഇഷ്ട്ടപ്പെടുന്നത്...
മതമെന്ന
ആശ്വസിപ്പിക്കുന്ന നുണകളാണ്

കാരണം,
വിശ്വാസം താനേ മുളയ്ക്കും.
യുക്തിയെന്നത്
കഷ്ട്ടപ്പെട്ട് വളർത്തിയെടുക്കേണ്ട ഒന്നാണ്!
അത് എല്ലാവർക്കും സാധിച്ചെന്ന് വരില്ല!!



Monday, 8 February 2016

കോടതി

കോടതി
=========
നുണകള്‍ നിറഞ്ഞ ഒരു പുസ്തകത്തില്‍ കൈകള്‍ വച്ച്
സത്യം മാത്രം ബോധിപ്പിക്കാമെന്ന്
നുണപറയുന്ന വൈരുദ്ധ്യം!





Saturday, 6 February 2016

ദൈവം

ദൈവം
========

വിഡ്ഢികളെ ചികിത്സിക്കുന്ന 
ആശുപത്രിയാണ് മതം,
മരുന്ന് ദൈവവും!




പ്രാർത്ഥന

പ്രാർത്ഥന
===========

വെറുതെ ഇരുന്ന് സംസാരിക്കുന്നതിനെ 
"വട്ട്" എന്നും 
മുകളിലേക്ക്  നോക്കി  അലമുറയിടുന്നതിനെ 
പ്രാര്‍ത്ഥന എന്നും വിളിക്കുന്നു!

courtesy


ദേവാലയം!

ദേവാലയം! 
===========

സ്വർ‌ണ്ണവും വെള്ളിയും പൂശി, 
ഏറ്റവും മുന്തിയ നിലവാരത്തിൽ 
ദേവാലയങ്ങൾ നിർ‌മ്മിച്ച്‌
ദൈവങ്ങളെ അതിൽ തടവുകാരാക്കി
മനുഷ്യർ‌ പ്രാർ‌ഥിക്കുന്നു!

ദൈവങ്ങൾക്ക് വസിക്കാൻ
ഒരു ആലയം ആവശ്യമാണ്
എന്ന അവസ്ഥയിൽ തന്നെ,
നിങ്ങളുടെ ദൈവം, ദൈവം അല്ലാതെയാവുന്നു എന്നസത്യം മനുഷ്യർ‌ മനസ്സിലാക്കിയിരുന്നുവെങ്കിൽ....
ഇന്ന് ലോകത്തിൽ പട്ടിണികൊണ്ട് ആരും മരിക്കില്ലായിരുന്നു!!!

ആഗോള കത്തോലിക്കാ സഭയുടെ സമ്പത്തിന്റെ
ഒരംശം മാത്രം മതി ലോകത്തിന്റ്റെ മുഴുവൻ
പട്ടിണി മാറ്റാൻ!!!

മനുഷ്യരുടെ തടവുകാരായ പാവം ദൈവങ്ങളോട് സഹതാപം!!!


courtesy