ഹോ! ദൈവം ഇത്രക്കും ശക്തനാണോ!?
ഈജിപ്തിലെ യഹൂദ ജനത്തിന്റ്റെ അടിമത്വ ജീവിതവും, അതില്‍നിന്നു ദൈവം അവരെ മോചിപ്പിച്ച് കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ ചരിത്രമാണ് പുറപ്പാട് പുസ്തകത്തില്‍ വിവരിക്കുന്നത്.
"നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. 400 കൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും" {ഉല്‍പത്തി 15:13} എന്ന് ഉല്‍പത്തി പുസ്തകത്തില്‍ ദൈവം അബ്രഹാമിനോട് പറയുന്നു. എന്നാല്‍ പിന്നീട്, "ഇസ്രായേല്‍ക്കാരുടെ ഈജിപ്തിലെ വാസകാലം 430 വര്‍ഷമായിരുന്നു." {പുറപ്പാട് 12:40} എന്ന് കാണുന്നു. ഇതൊക്കെ കൂടാതെ
വാഗ്ദത്ത ഭൂമിയിലേക്ക് [കാനാന്‍ ദേശം], ദൈവം "മരുഭൂമിയിലൂടെ 40 വര്‍ഷം യഹൂദരെ അലഞ്ഞുതിരിയാന്‍ ഇടയാക്കുകയുംചെയ്തു" {സംഖ്യ 32:13} "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്." [Exodus 20:2]
എന്നതും കൂടി വായിച്ചപ്പോള്‍, കണ്ണ് നിറഞ്ഞു പോയി!, സര്‍വ്വ സക്ത്നായ ദൈവത്തിന്റ്റെ സ്നേഹം കണ്ടില്ലേ!!!
യഥാര്‍ത്ഥത്തില്‍ ദൈവം ഇസ്രയേല്‍ ജനത്തെ സ്നേഹിച്ചിരുന്നു എങ്കില്‍, താന്‍ മുന്‍കൂട്ടി കണ്ട യഹൂദ ജനത്തിന്റ്റെ അടിമത്വം എന്ത് കൊണ്ട് ദൈവം ഒഴിവാക്കിയില്ല !?
അല്ല! ഇത്രയും വളഞ്ഞു തിരിഞ്ഞു തന്നെ പോകണമായിരുന്നോ കാനാന്‍ ദേശത്‌തേക്ക്!?
'ഉണ്ടാകട്ടെ' എന്ന ഒരു വാക്ക് കൊണ്ട് ആകാശവും ഭൂമിയും സൃഷ്ട്ടിച്ച ദൈവത്തിന് തന്റ്റെ സ്വന്തം ജനമായ ഇസ്രായേലിനെ ഈജിപ്ത്തിന്‍റ്റെ അടിമത്വത്തില്‍ നിന്നും രക്ഷിക്കുന്നതിന് ആകെ വേണ്ടി വന്നത് വെറും: 430 + 40 = 470 വര്‍ഷം മാത്രം!
എന്നാല്‍ ചില മനുഷ്യര്‍ ദൈവത്തെക്കാളും ശക്തരാണെന്ന് ചരിത്രത്തില്‍ കാണുന്നത്. ഉദാഹരണം: മഹാനായ അലക്സാണ്ടാര്‍, [ഒരു യഹൂദ ദൈവ വിശ്വാസി അല്ലാതിരുന്നത് കൊണ്ടാകാം] 15 വര്‍ഷത്തെ യുദ്ധത്തില്‍ ഒന്ന് പോലും തോല്‍ക്കാതെ ഇന്ത്യയില്‍ വരെ എത്തിച്ചേരാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.
ചരിത്രങ്ങള്‍ സത്യങ്ങളാകുമ്പോള്‍ പൊടിപ്പും തൊങ്ങലുകളും വച്ച കഥകള്‍ക്ക് ബലം കുറയുന്നു. മറ്റൊരു അര്‍ത്ഥത്തില്‍, കഥയുടെ സുഗമമായ പോക്കിന് അത്തരം വലിച്ചു നീട്ടലുകള്‍ അത്യന്താപേഷിതമാണ്. അത് കൊണ്ടാകാം യഹൂദര്‍ക്ക് 430 അടിമത്വവും, അതിനുശേഷം, ദൈവത്തിനു ഇസ്രയേല്‍ ജനത്തെ കാനാന്‍ ദേശത്ത് എത്തിക്കാന്‍ 40 വര്‍ഷവും വേണ്ടിവന്നത്!
എന്ത് പറയാന്‍!
ഹോ! സമ്മതിച്ചു!
ഇത് സര്‍വ്വ ശക്തനായ ദൈവം തന്നെ!
________________________________________________________http://www.biblecenter.de/bibel/widerspruch/e-wds14.php
https://en.wikipedia.org/wiki/History_of_the_Jews_in_Egypt
http://www.ancient.eu/Alexander_the_Great/
http://www.history.com/news/history-lists/eight-surprising-facts-about-alexander-the-great
http://www.pastorsb.com/Images/modernmap.jpg
http://www.bible-history.com/maps/images/exodus_route.jpg
http://rationalwiki.org/wiki/Evidence_for_the_Exodus