🔴 "ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു" [ ഉല്‍പത്തി, 1:30 ]
അല്ല കോയ! അപ്പോള്‍ ഇവയൊക്കെ മാംസഭുക്കുകൾ ആയത്:
➡️ എങ്ങനെ?
➡️ എന്ന് മുതല്‍?
➡️ എന്തുകൊണ്ട്?
🔷മഹാ ജല പ്രളയത്തിന് മുന്‍പ്:
🔴 "മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ കയറി." [ഉല്‍പത്തി, 7:9]
🔷 മഹാ ജല പ്രളയത്തിന് ശേഷം:
🔴 "ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു." [ഉല്‍പത്തി, 9:3] എന്ന് നോഹയോട് ദൈവം പറയുന്നുണ്ട്. അന്ന് മുതല്‍ ചില മൃഗങ്ങളും/പക്ഷികളും മാംസഭുക്കുകൾ ആയി എന്ന മണ്ടത്തരം ന്യായീകരണ ഫാക്റ്ററികള്‍ പറയില്ല എന്ന് കരുതുന്നു! കാരണം:
🔴 "ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും." [ഉല്‍പത്തി, 9:5 ] എന്ന ദൈവത്തിന്റ്റെ ഫീഷണി ഉടനെ വരുന്നുണ്ട്!
അഥവാ, അങ്ങനെയാണെങ്കില്‍ തന്നെ ഭൂമിയില്‍ കുറച്ചു നാളുകള്‍ കൊണ്ട് എല്ലാ മൃഗങ്ങള്‍ക്കും വംശനാശം വരുമായിരുന്നു! കാരണം: ഓരോ ജോഡി വീതം പേടകത്തില്‍ കയറിയെങ്കില്‍ ചിലതെല്ലാം പ്രസവിക്കാന്‍ സാദ്ധ്യതയുണ്ട്, എന്നിരുന്നാല്‍ തന്നെയും മാംസ ഭുക്കുകള്‍ക്ക് ആവശ്യമായ ആഹാരം തികയാതെ വരും!
🔷 മഹാ ജല പ്രളയത്തിന് ശേഷം:
🔴 "നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു." [ഉല്‍പത്തി, 8:20] അടിപൊളി! അപ്പോള്‍ത്തന്നെ നല്ലൊരു ഭാഗം മൃഗങ്ങളും ഇല്ലാതായി!
മറ്റൊരു വീക്ഷണത്തില്‍: 'ബൈബിള്‍ ടൈം-ലൈന്‍' അനുസരിച്ച് ദൈവം എല്ലാം സൃഷ്ടിക്കുന്നത് 4000 BC യിലാണ്. മഹാ ജല പ്രളയം ഉണ്ടാകുന്നത് 2500 BCയിലും. ഇത്രയും വര്‍ഷക്കാലം എല്ലാ ജീവജാലങ്ങളും സസ്യഭുക്കുകൾ ആയിരുന്നു എന്ന് സാരം. പിന്നീട് മാംസ ഭുക്കുകളായ ചില മൃഗങ്ങളും / പക്ഷികള്‍ പോലും ദൈവത്തിന്റ്റെ കല്‍പ്പനകള്‍ അനുസരിക്കുന്നില്ല! എങ്കില്‍ അവയും നരകത്തില്‍ പോകുമായിരിക്കും, ല്ലേ!?
നബി: ഹരിത സസ്യങ്ങളില്‍ എത്ര തരം വിഷ സസ്യങ്ങളുണ്ട് എന്ന് ആരും ചോദിക്കരുത്! ബ്ലീസ്!!!
കഷ്ടം തന്നെ മൊതലാളി!!!