Sunday, 19 July 2015

'നക്ഷത്രങ്ങളേയും അവിടന്ന് സൃഷ്ട്ടിച്ചു.'

ഉല്‍പത്തി സംശയങ്ങള്‍

ഉല്‍പത്തി സംശയങ്ങള്‍ മൂന്നാം ഭാഗം 

ഉല്‍പത്തി സംശയങ്ങള്‍ രണ്ടാം ഭാഗം 

ഉല്‍പത്തി സംശയങ്ങള്‍ ഒന്നാം ഭാഗം 

NB:  ഇത് ശാസ്ത്രീയ സത്യങ്ങളാണ്! സത്യദൈവ വിശ്വാസികള്‍ വായിക്കരുത്!  കാരണം ഇതൊക്കെ സത്താന്റ്റെ പ്രലോഭാനങ്ങളാണ്!വിശ്വാസം നഷ്ട്ടപ്പെടും, ജാഗ്രതൈ!!!!

ഇത് ദൈവത്തിന്റ്റെ നാലാമത്തെ ദിവസത്തെ സൃഷ്ട്ടി!'നക്ഷത്രങ്ങളേയും  അവിടന്ന് സൃഷ്ട്ടിച്ചു.'   (ഉല്‍പത്തി 1. 17)

എന്താണ് നക്ഷത്രങ്ങള്‍?  
നക്ഷത്രങ്ങളില്‍ നിന്നും വെളിച്ചം ഭൂമിയില്‍ എത്താന്‍ എത്ര കാലം എടുക്കും!?
മഹാവിസസ്ഭോടനത്തിനു ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്. ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനം ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യത്തക്ക പിണ്ഠം ആകാശഗംഗയ്ക്കുണ്ടായി. ഇതുമൂലമാണ് ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ടത്. പിന്നീടുള്ള നക്ഷത്രങ്ങൾ (സൂര്യനുൾപ്പെടെ) ഈ ഡിസ്കിലാണ് രൂപപ്പെട്ടത്. സൂര്യനി നിന്ന് ഏറവും അടുത്ത നക്ഷത്രതിലെക്ക് 4. 1/4 പ്രകാശവർഷം ദൂരമുണ്ട്. അതായത് ഭൂമിക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്  Proxima Centauri അതില്‍ നിന്നുള്ള വെളിച്ചം ഭൂമിയില്‍ എത്തുന്ന ത്തിനു വേണ്ടുന്ന സമയം 4.22 പ്രകാശ വര്‍ഷമാണ്‌. അവയുടെ  പ്രായം ഏകദേശം 5 ബില്ല്യന്‍ വര്‍ഷമാണെന്ന് കണക്കാക്കപ്പെടുന്നു. അതായത് സൂര്യന്റ്റെ പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായമുണ്ട് എന്നര്‍ത്ഥം. 
ഇനിയും മനസ്സിലായില്ലെങ്കില്‍, ബൈബിളിലെ ദൈവം ഭൂമിയും, സൂര്യനും, ചന്ദ്രനും സൃഷ്ടിച്ചു കഴിഞ്ഞതിനു ശേഷമാണ് നക്ഷത്രങ്ങളെ സൃഷ്ട്ടിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയ്ക്കെല്ലാം മുന്‍പേ തന്നെ നക്ഷത്രങ്ങള്‍ ഉണ്ടായതാണ് എന്ന സത്യം ദൈവത്തിനോ, ദൈവ പ്രചോദത്താല്‍ ഉല്‍പത്തി പുസ്തകം എഴുതിയവര്‍ക്കോ അറിയാതെ പോയി! 
ബൈബിളിലെ ആദ്യ പുസ്തകമായ ഉല്‍പത്തി വായിക്കുന്ന, ബുദ്ധിക്കു മാദ്ധ്യം ഇല്ലാത്ത ഏതൊരാള്‍ക്കും സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. മനുഷ്യ ബുദ്ധിക്കു ഉള്‍കൊള്ളാനാകാത്ത ധാരാളം സംഭവങ്ങള്‍ ആദ്യത്തെ ഏതാനും അദ്ധ്യായങ്ങളില്‍ കാണാം. എന്നാല്‍,  ദൈവം നക്ഷത്രങ്ങളേയും  സൃഷ്ട്ടിച്ചു എന്ന് വായിച്ചപ്പോള്‍  അല്‍പനേരം വെറുതെ ഇരുന്നു പോയി. ഇതിന് മുന്‍പ് 100 വട്ടം ഈ ഭാഗം കേള്‍ക്കുകയും, വായിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും ഉണ്ടാകാത്ത ഒരു ഇത് ഇന്നലെ ഉണ്ടായി. കാരണം അതുവരെ വായിച്ചിട്ടുള്ളത് വിശ്വാസം കൊണ്ട് മാത്രമായിരുന്നു. അറിയാനുള്ള ആകാംഷ ഇല്ലാതെ! അത് കൊണ്ട് കണ്ണുംപൂട്ടി വിശ്വസിച്ചു! വിശ്വസിക്കുന്നവര്‍ ഒരിക്കലും സംശയിക്കരുത്  എന്ന് സഭ നിഷ്ക്കര്‍ഷിക്കുന്നതും  ചെയ്യുന്നത് അതുകൊണ്ട് തന്നെ! 
യേശുവിന്റ്റെ ശിഷ്യനായത് കൊണ്ട് മാത്രം തോമസ്‌ അണ്ണന്  യേശു മരിച്ചു വീണ്ടും ഉയിര്‍ത്തു എന്ന് കേട്ടപ്പോള്‍ സംശയിക്കാനെങ്കിലും പറ്റി. എന്നാല്‍ യേശു വിന്റ്റെ അനുയായികള്‍ക്ക് സംശയിക്കാന്‍ പോലും പറ്റില്ല. അത് പാപം, ദൈവ നിഷേധം,  മണ്ണാങ്കട്ട  etc.
സത്യാ ദൈവ വിശ്വാസികളെ നിങ്ങള്‍ നിങ്ങളുടെ മക്കളെ ഒരിക്കലും സ്കൂളില്‍ പഠിക്കാന്‍ അയക്കരുത്. അവര്‍ ഈ തെറ്റെല്ലാം പഠിച്ച് ബൈബിളില്‍ വിശ്വാസിക്കാതെ വരും! ജാഗ്രതൈ!
ഇനി വേറെ  ഒരു ഐഡിയ ഉണ്ട് പഠിച്ച്  ജോലികിട്ടുന്നത് വരെ സാത്താന്‍റ്റെ ശാസ്ത്രം പറയുന്ന കാര്യങ്ങള്‍ വിസ്വസ്സിക്കുകയും, ജോലികിട്ടി വിവാഹം കഴിഞ്ഞു വീണ്ടും ബൈബിള്‍ മാത്രം വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ദൈവം നിങ്ങളെ ശിക്ഷിക്കുകയില്ല, കാരണം നിങ്ങള്‍ മാനസാന്തരപെട്ടില്ലേ! നല്ല ബുദ്ധി! 
The Big Bang approximately 13.8 billion years old
Milky way  13.6 billion years 
HE 1523-0901, the oldest star 13.2 billion years.
Sun       4.567 billion years
Earth   4.54 billion years 
Moon   4.5 billion years 
____________________________________________

https://en.wikipedia.org/wiki/Milky_Way
https://en.wikipedia.org/wiki/Sun

https://en.wikipedia.org/wiki/Earth
https://en.wikipedia.org/wiki/Moon
https://en.wikipedia.org/?title=Star
https://en.wikipedia.org/wiki/Proxima_Centauri
https://en.wikipedia.org/wiki/HE_1523-0901
https://www.nasa.gov/mission_pages/hubble/science/hd140283.html
https://en.wikipedia.org/wiki/Big_Bang

http://history.nasa.gov/SP-467/ch3.htm
https://en.wikipedia.org/wiki/Formation_and_evolution_of_the_Solar_System
http://science.nasa.gov/astrophysics/focus-areas/what-are-galaxies/
https://en.wikipedia.org/wiki/Solar_System
https://www.nasa.gov/mission_pages/hubble/science/hd140283.html


Saturday, 18 July 2015

CURIOSITY OF CHRISTIANITY!

മനുഷ്യര്‍ ഇല്ലായിരുന്നില്ല  എങ്കില്‍
ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല!
മനുഷ്യര്‍ ഇല്ലാത്ത ഒരു ലോകത്തും 
ദൈവങ്ങള്‍ക്കും സ്ഥാനമില്ല!!!

കാരണം,
പാപം ചെയ്ത  മനുഷ്യന്റ്റെ രക്ഷയാണ് ദൈവത്തിന്റ്റെ ഒരേഒരു ദൌത്യം! മനുഷ്യന്‍ പാപം ചെയ്തത് എത്ര നന്നായി!  ഇല്ലങ്കില്‍ മനുഷ്യര്‍ ആരും തന്നെ മരിക്കില്ലായിരുന്നു!! അങ്ങനെ വന്നിരുന്നെങ്കില്‍ ഇപ്പോഴത്തെ ലോക ജനസംഖ്യ  ഒന്ന് ആലോചിക്കാമോ!?

ഇതില്‍ കാണുന്ന ഒരു ചെറിയ പോട്ടാണ്  നമ്മള്‍  ഇന്ന് ജീവിക്കുന്ന സൌരയൂഥം. പതിനായിരം കോടിയിലേറെ (1011) താരാപഥങ്ങൾ ദൃശ്യപ്രപഞ്ചത്തിൽ  ഉള്ളതായി  കണക്കാക്കുന്നു. സര്‍വ്വ ശക്തനായ ദൈവത്തിന് നമ്മുടെ സൌരയൂഥം പ്രാവര്‍ത്തികമാക്കുന്നതിനു ഇത്ര കോടിയിലേറെ താരാപഥങ്ങളെ സൃഷ്ട്ടിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ!?


മനുഷ്യന്റ്റെ അറിവില്ലായ്മയില്‍ നിന്നും, ഭയത്തില്‍  നിന്നും വിവിദ്ധ രൂപങ്ങളിലും, പേരുകളിലും, ഭാവത്തിലും, വേഷത്തിലും അമാനുഷീക ശക്തികള്‍ മനുഷന്‍റ്റെ  മനസ്സില്‍ ജന്മം കൊണ്ടു. അവയെല്ലാം അവന് ദൈവങ്ങളായി. മിന്നല്‍, ഇടിവെട്ട്, കാട്ടു തീ, മഴവില്ല്, എന്നിവയെല്ലാം അവയില്‍ ചിലത് മാത്രം! ആ ശക്തികളെ അവന്‍ പലപേരുകളും നല്‍കി ആരാധിക്കുവാന്‍ തുടങ്ങി. 


കാലങ്ങള്‍ ചെല്ലുന്തോറും ആരാധന രീതികളും മാറിവന്നു. ഓരോ സംസ്ക്കാരങ്ങള്‍  ഉടലെടുത്തപ്പോള്‍ അവരുടെ ആരാധനാ രീതികളിലും ഈ മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നതാണ്. ഓരോ രാജ്യത്തെ ഭരണാധികാരികളുടെ കാഴ്ച്ചപ്പാടിന്റ്റെ വ്യത്യാസം അനുസരിച്ച് ആ രാജ്യത്തെ മതം വളര്‍ന്നുവന്നു.


കാലഹരണപ്പെട്ട സംസ്ക്കാരങ്ങളുടെ അടിത്തട്ടു ചികഞ്ഞാല്‍, മണ്ണടിഞ്ഞു പോയ ദൈവങ്ങളെ കാണാന്‍ കഴിയും. യുഗങ്ങള്‍ക്കു മുന്‍പ് അവരായിരുന്നു ഭൂമിയിലെ സര്‍വ്വശക്തരായ ദൈവങ്ങള്‍. ആ കാലഘട്ടത്തിലെ ജനങ്ങളുടെ ആത്മീകമായ എല്ലാ ആവശ്യങ്ങളും അവര്‍ നിറവേറ്റിയിരുന്നു. ഈ ലോക ജീവിതത്തില്‍ അവര്‍ തങ്ങളെ സംരക്ഷിക്കുവെന്നും, പരലോകത്തില്‍ തങ്ങളെ സ്വീകരിക്കുവാന്‍ ആ ദൈവങ്ങള്‍ ഉണ്ടാകുമെന്നും ആ ജനങ്ങള്‍ വിശ്വസിച്ചിരുന്നു.

അല്ല കോയ!
ദൈവമാണ് മനുഷ്യനെ  സൃഷ്ട്ടിച്ചത് എങ്കില്‍, ദൈവത്തിന്റ്റെ സ്വന്തം ജനമായ യഹൂദരുടെ മതമായിരിക്കില്ലേ  ലോകത്തിലെ ആദ്യത്തെ മതം! പിന്നെ എങ്ങനെ  യഹൂദ മതത്തിന് മുന്‍പ്  ലോകത്തില്‍ മറ്റു മതങ്ങള്‍ ഉണ്ടായി!?
യഹൂദ മതം ആരംഭം  BC 900, അതായത് വെറും 3000 വര്‍ഷം പഴക്കമുള്ള മതം മാത്രം. 

ഇതാ ഇവിടെ യഹൂദ മതത്തിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പുണ്ടായിരുന്ന ഈജിപ്തിലെ ഒരു രാജാവിന്റ്റെ ചരിത്രം!
King Teti ഭരണ കാലം 2345 - 2333 BC
ഇത്  ലോകത്തിലെ ആദ്യത്തെ പിരമിഡ് സ്ഥാപിച്ച തേത്തി രാജാവിന്റ്റെ ശവകുടീരം. ഇവിടെയാണ്‌ ലോകത്തിലെ പിന്നീട് വന്ന,  യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലീമ്മുകളും വിശ്വസിക്കുന്ന സ്വര്‍ഗ്ഗ നരക വിസ്വാസങ്ങളുടെ അടിസ്ഥാനം. 
ജനങ്ങള്‍ ഇപ്രകാരം വിശ്വസിച്ചിരുന്നു!
ദൈവങ്ങളുടെ മുന്‍പില്‍ നിന്ന് അവന്‍ ഇപ്രകാരം പറയുന്നു: 
"ഞാന്‍ ഒരു സത്യസന്ധനായ വ്യക്തിയാണ്, 
ഞാന്‍ എന്റ്റെ അയല്‍ക്കാരന് എതിരായി ഒന്നും ചെയ്തിട്ടില്ല, 
ഞാന്‍  പുണ്യമായ നയില്‍ നദി മലിനമാക്കിയിട്ടില്ല, 
ഞാന്‍ അയല്‍ക്കരന്റ്റെ ഭാര്യയെ മലിനമായി നോക്കിയിട്ടില്ല!" 
അവന്‍ നല്ലവന്‍ ആണെങ്കില്‍ സ്വര്‍ഗത്തിലും ഇല്ലെങ്കില്‍ (നരഗത്തില്‍) ശിക്ഷിക്കപെടുകയും ചെയ്യും!   


A Arab-Egyptian archaeologist inside the pyramid of 
King Teti (c. 2345-2333 BCE)
“Everybody was believing he will stand in front of [the] gods, and he swears, ‘I am [an] honest guy. I didn’t do anything bad to my neighbors. I never polluted the River Nile water. I never looked at my neighbor’s wife… At the end they are weighing his heart, and if he’s a good guy, he will go to paradise. If he’s a bad guy, [he’ll] have to get punished.”


അതായത്  മോശക്ക്  ദൈവം പത്ത് കല്‍പ്പനകള്‍ നല്‍കുന്നതിന് മുന്‍പ് തന്നെ, അത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ പാലിച്ചവര്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിരുന്നു! 

അല്ല കോയ! ദൈവം അതെല്ലാം കോപ്പിയടിച്ചതാണോ എന്നൊരു സംശയം! വെറും സംശയം മാത്രം! 

അദ്ധേഹത്തിന്‍റ്റെ ശരീരവും അതിനോട് കൂടെ ഉണ്ടായിരുന്ന സകലതും മോഷ്ട്ടിപ്പെട്ടിട്ടും, അവരുടെ അറിവില്ലായ്മകൊണ്ട് ചുവരെഴുത്തുകള്‍ മനസ്സിലാകാതെ പോയത്കൊണ്ടും ആധുനീക ലോകത്തിന് ആ സത്യങ്ങളെ മനസ്സിലാക്കി  തന്നു. ചില സത്യങ്ങള്‍ എത്ര മൂടി വെക്കാന്‍ ശ്രമിച്ചാലും ഒരു നാള്‍ പുറത്തുവരും എന്നത് പ്രകൃതി നിയമം. 

ഒരു കാര്യം ഉറപ്പാക്കാം 
ക്രിസ്തു മതത്തിലെ പല കാര്യങ്ങളുടെയും ഉറവിടം മറ്റു മത വിശ്വാസങ്ങളാണ്. ആ സത്യങ്ങളെല്ലാം നശിപ്പിക്കുന്നതിനു വേണ്ടി അവര്‍ യുഗങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. പല തെളിവുകളും വത്തിക്കാന്‍ മ്യൂസിയത്തില്‍ വച്ച് അടച്ചു പൂട്ടി പുറം ലോകത്തെ അറിയിക്കാതെ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒന്നും മറക്കുവാനില്ലെങ്കില്‍ എന്തിന് ഇപ്പോഴും അവ പുറംലോകം അറിയരുതെന്ന് എന്ന് ഇവര്‍ നിര്‍ബന്ധം പിടിക്കുന്നു  എന്നത് കൌതുകം തന്നെ !?

ആധുനീക ലോകത്തിലെ ജനങ്ങള്‍ പ്രാചീന കാലത്തെ ജനങളുടെ വിശ്വാസത്തെ പരിഹസിക്കുമ്പോള്‍ ഓര്‍ക്കുക.... 
വരാനിരിക്കുന്ന സംസ്ക്കാരം,  മണ്ണടിഞ്ഞുപോയ ഈ കാലഘട്ടത്തിലെ അന്തവിശ്വാസങ്ങളെ കുറിച്ചോര്‍ത്ത് നമ്മളെ പരിഹസിക്കുന്നുണ്ടാകും!
_______________________________________________
https://en.wikipedia.org/wiki/Teti
https://en.wikipedia.org/wiki/Pyramid_of_Teti
https://en.wikipedia.org/wiki/Judaism
http://www.bbc.co.uk/religion/religions/judaism/history/history_1.shtml
https://en.wikipedia.org/wiki/Milky_Way
https://en.wikipedia.org/wiki/Galaxy
https://en.wikipedia.org/wiki/Solar_System

Wednesday, 15 July 2015

Vocation problem in India!

കേരളത്തിലെ തിരുസഭാ അധികാരികള്‍ക്ക്!
ദൈവ വിളി കുറയുന്നു എന്ന പ്രശ്നത്തിന് 
ഒരു നല്ല പരിഹാരമുണ്ട്!



കേരളത്തിലെ അച്ചന്മാരും കന്യാസ്ത്രീകളും തമ്മില്‍ വിവാഹം കഴിക്കട്ടെ! 
അവര്‍ക്കുണ്ടാകുന്ന മക്കളെ നിര്‍ബന്ധ മായും (അവര്‍ക്ക് ഇഷ്ട്ടമില്ലെങ്കില്‍ തന്നെയും) അച്ഛനും, കന്യാസ്ത്രീയും ആക്കുക!

NB
സ്ത്രീ ധനം ചോദിക്കരുത്.
ആണ്‍ കുട്ടിവേണം, പെണ്‍ കുട്ടി വേണം എന്നൊന്നും വാശി പിടിക്കരുത്.
മക്കള്‍ ഉണ്ടാകാതെ വന്നാല്‍ എന്നെ തെറി വിളിക്കരുത്.
മക്കളെ പഠിപ്പിക്കാന്‍ പള്ളിയില്‍ നിന്നും മോഷ്ട്ടിക്കരുത്.
etc.

ഇത് വായിച്ച് എന്നെ പരിഹസിക്കുന്ന സത്യദൈവ വിസ്വസികളോട് ഒരു വാക്ക്!
- യേശുവും മഗ്ദ്ധലേനാ മറിയവും തമ്മില്‍ വിവാഹിതരായിരുന്നില്ല എന്നത് ഇപ്പോഴും സംസയാതീതമായി തെളിയിക്കപെട്ടിട്ടില്ല
- അപ്പോസ്തലന്മ്മരില്‍ പലരും വിവാഹിതരായിരുന്നു
- ആദ്യ ശതകത്തിലെ പല മാര്‍പാപ്പ മാരും വിവാഹിതരും മക്കളും ഉള്ളവര്‍ ആയിരുന്നു
- വിവാഹം കഴിക്കാതെ മക്കള്‍ ഉണ്ടായിരുന്ന മാര്‍പാപ്പ മാരുടെ എണ്ണവും കുറവല്ല.
ആ സ്ഥിതിക്ക് എന്ത് കൊണ്ട് ഇവാര്‍ക്കും വിവാഹം കഴിച്ചു കൂടാ!?
അങ്ങനെയെങ്കിലും കുറച്ചു പേരുടെയെങ്കിലും ചീത്തപ്പേര് മാറികിട്ടും.
പിന്നെ ദൈവ വിളിയില്ല എന്ന് പറഞ്ഞ് ഇടവകക്കാരുടെ പുറത്ത് കയറാന്‍ വരികയുമില്ല!

അപ്പൊ പിന്നെ എങ്ങനാ! ഒന്ന് പരീക്ഷിച്ചാലോ!?

പ്രത്യേകം ശ്രദ്ധിക്കുക!
പെണ്‍ കുട്ടികളെ സൂക്ഷിച്ച് വളര്‍ത്തിയില്ലെങ്കില്‍ വല്ലവന്റ്റെയും കൂടെ ഒളിച്ചോടും, ജാഗ്രതൈ!

Tuesday, 14 July 2015

Powerful god

സര്‍വ്വ ശക്തനായ ദൈവത്തെ ചുമക്കുന്ന വിശ്വാസി!
ചുമന്നാല്‍ ദൈവം രക്ഷിക്കും!
ചുമന്നില്ലെങ്കില്‍ ദൈവം ശിക്ഷിക്കും!


Sunday, 12 July 2015

Cruel god ....or the saving god!?

'കര്‍ത്താവിന്റ്റെ സിംഹാസനം സ്വര്‍ഗത്തിലാണ്.
അവിടത്തെ കണ്ണുകള്‍ മനുഷ്യ മക്കളെ കാണുന്നു.
അവിടന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു!'
ബൈബിളിലെ സങ്കീര്‍ത്തന പുസ്തകത്തിലെ വാക്കുകളാണ് ഇത്.
അപ്പോള്‍,
കൂട്ട ബാലാല്‍ക്കരങ്ങള്‍,
കൊലപാതകങ്ങള്‍,
രോഗങ്ങള്‍,
അപകടങ്ങള്‍
അനാഥ കുഞ്ഞുങ്ങള്‍,
ബാല വേലകള്‍,
പട്ടിണി മരണങ്ങള്‍,
ലൈഗീക പീഡനങ്ങള്‍
പ്രകൃതി ക്ഷോപങ്ങള്‍
രോഗികളായി ജനിക്കുന്ന കുഞ്ഞുങ്ങള്‍, etc.
ഇതൊക്കെ കണ്ട് മുകളില്‍ സുഖിച്ചിരികുയാണല്ലേ!
കൊള്ളാം!
നല്ല സ്നേഹമുള്ള,
കരുണയുള്ള,
കരുതലുള്ള,
രക്ഷിക്കുന്ന,
വിളിച്ചാല്‍ കേള്‍ക്കുന്ന,
ജീവനുള്ള ദൈവം!
ജീവനുള്ള ദൈവത്തിന് വികാരങ്ങളും ഉണ്ടാകില്ലേ!?
അപ്പോള്‍ ഇതൊക്കെ കണ്ട് അനങ്ങാതിരിക്കുന്ന
സര്‍വ്വ ശക്തനും,
സര്‍വ്വ ജ്ഞാനിയും,
സര്‍വ്വ വ്യാപിയും,
സര്‍വോപരി
സ്നേഹം തന്നെയായ
ആ ദൈവം എത്ര ക്രൂരനാണ്!!
അല്ലെങ്കില്‍ ആ ദൈവം എന്തിന് മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കണം!?
യുഗങ്ങള്‍ക്ക് മുന്‍പ് താന്‍ നിശ്ചയിച്ച കൂട്ട ബാലാല്‍ക്കാരങ്ങളും, ബാല പീഡനം, പട്ടിണി മരണങ്ങള്‍ etc. ഇവയൊക്കെ മുടക്കം കൂടാതെ നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനോ!!!!???
ഇത് വായിക്കുന്ന സഹോദരി!
താങ്കള്‍ നിര്‍ഭാഗ്യവശാല്‍ ബലാല്‍ക്കാരത്തിനു വിധേയ ആകേണ്ടി വരികയാണെങ്കില്‍, അത് കാണുന്ന നിങ്ങളുടെ സഹോദരനോ പിതാവോ നിങ്ങളെ രക്ഷിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എങ്കില്‍, അവരെ പിന്നീട് നിങ്ങളുടെ സഹോദരനും പിതാവിമായി കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ!?
"ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല" (Isaiah 45:21/22)
ക്രൂരതകള്‍ കണ്ട് സ്വര്‍ഗത്തില്‍ അനങ്ങാതിരിക്കുന്ന നീതിമാനും രക്ഷകനുമായ ആ ദൈവത്തില്‍ എന്നേ എന്റ്റെ വിശ്വാസം നഷ്ട്ടപ്പെട്ടു!

- ഏകദേശം 100 സ്ത്രീകള്‍ ഇന്ത്യയില്‍ ഓരോ ദിവസവും ബലാല്‍ക്കാരം ചെയ്യപ്പെടുന്നു. 
- 30 കോടി ജനങ്ങള്‍ ഇന്ത്യയില്‍ കടുത്ത ദാരിദ്യത്തില്‍ കഴിയുന്നു.
- 3000 കുഞ്ഞുങ്ങള്‍ പോഷഹാകാര കുറവ് മൂലം ഇന്ത്യയില്‍ മരിക്കുന്നു! 
ഇതെല്ലാം വിദേയരാകുന്നത്   വിശ്വാസം ഇല്ലാത്ത അക്രൈസ്തവരാണ് എന്നാണ് വിശ്വാസികളുടെ  വാദം!
അങ്ങനെയെങ്കിലും ചിന്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒരു പക്ഷേ ഇന്ത്യയില്‍ എല്ലാവരും ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്ന് സാരം! കഷ്ട്ടം! 
ദൈവം നേരിട്ട് സൃഷ്ട്ടിച്ച ആദവും ഹവ്വയും അവരുടെ തലമുറയെ പോലും ദൈവത്തിന് രക്ഷിക്കാനായില്ല. പിന്നെയാണോ ഈ കാലത്തിലെ ജനങ്ങള്‍ എന്ന് ചിന്തിക്കാനുള്ള, അവരുടെ ദൈവം കൊടുത്ത, ബുദ്ധിപോലും ഇല്ലാതായിപോയല്ലോ!!

Psalm 11:4
The LORD is in his holy temple; the LORD is on his heavenly throne. He observes everyone on earth; his eyes examine them.
Isaiah 45:21/22
"Turn to Me and be saved, all the ends of the earth; For I am God, and there is no other.
How can a god be impotent before rapes, poverty, accidents, natural calamities eic.

____________________________________________________