Sunday, 16 June 2019

Crown - Tiara - Mitre - കിരീടം - തൊപ്പി -

ചെങ്കോലും കിരീടവും എക്കാലത്തും അധികാരത്തിന്റെ  ചിഹ്നങ്ങളായിരുന്നു. അതിനുള്ള തെളിവുകൾ ചരിത്ര പുസ്തകങ്ങളുടെ താളുകളിലും, മ്യൂസിയങ്ങളിലും, രാജ ഭരണമുള്ള സ്ഥലങ്ങളിലും ഇപ്പോഴും കാണാൻ സാധിക്കും.  പുരാതന ഈജിപ്തിലെ ഫറവോമാരുടെ വിവിധയിനം തൊപ്പികൾ ഇവിടെ കാണാം. 
പുരാതന ഈജിപ്തിന്റെ സംസ്‌കങ്ങളിൽ നിന്നും, റോമൻ  സംസ്ക്കാരത്തിൽ നിന്നും  കടംകൊണ്ട വേഷഭൂഷാധികളാണ് കത്തോലിക്കാ സഭ പിന്തുടർന്നതെന്ന് സഭ സമ്മതിക്കാതെ തന്നെ മനസ്സിലാകും. ചിത്രത്തിൽ Pope Innocent III (from 8 January 1198 to 16 July 1216)
മെത്രാന്റെ തൊപ്പിയെ Mitre എന്നും മാർപാപ്പയുടെ തൊപ്പിയെ Tiara എന്നുമാണ്  വിളിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലാണ് റോമൻ കർദിനാൾമാർക്ക് തൊപ്പി ധരിക്കാൻ അനുവാദം ലഭിക്കുന്നത്.  മാർപാപ്പാമാരുടെ തൊപ്പിയുടെ ചരിത്രം തിരക്കിപ്പോയാൽ മനസ്സിലാകും ഇന്നത്തെ രൂപത്തിൽ എതുന്നതിന് മുൻപേ വന്ന ആനുകരണങ്ങൾ.  


Pope Benedict IV
Pope Leo V 
Pope Leo VII 
Pope Alexander III

മെത്രാൻ - കർദിനാൾ - മാർപാപ്പ എന്നിവരുടെ വലിയ തൊപ്പിക്ക് അടിയിലായി മറ്റൊരു  ചെറിയ തൊപ്പിയും കാണാം. അതിന്റെയും ഉറവിടം ഈജിപ്തിൽ നിന്നുതന്നെയാണ് എന്നത് ഒരു അതിശയോക്തിയല്ല. പിന്നീട് അത് യഹൂദരും, കത്തോലിക്കാ സഭയും, ഇസ്‌ലാം മത വിശ്വാസികളും അനുകരിച്ച് പോരുന്നു. Imhotep - (27th century BCE ) സൂര്യദേവൻ  റ (Ra) യുടെ പ്രധാന പുരോഹിതനും,  Djoser ഫറവോയുടെ  ചാൻസലറും ആയിരുന്നു. 
മാർപാപ്പാമാരുടെ കിരീടങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ  ( Papal Tiara
---------------------------------------------------------