Thursday, 29 November 2018

യേശു പഠിപ്പിച്ച പ്രാർത്ഥന


🔷 "അന്നന്ന് വേണ്ടുന്ന ആഹാരം എന്നും ഞങ്ങൾക്ക് നൽകണമേ" [മത്തായി, 6:11 ] [ലൂക്കാ 11:3 ]
അപ്പോൾ പ്രാർത്ഥിക്കുന്നവർക്ക് ഭക്ഷണം കിട്ടാതിരിക്കില്ല എന്ന് സാരം. 
പക്ഷേ...... മരുഭൂമിയിൽ വച്ച് യേശുവിന്‌ വിശന്നപ്പോൾ ആഹാരം കിട്ടിയില്ല, അപ്പോൾ ഡയലോഗടിച്ചു:


🔷 "യേശു പറഞ്ഞു: അപ്പംകൊണ്ടു മാത്രമല്ല, മനുഷ്യൻ ജീവിക്കുന്നത്" [ലൂക്കാ, 4:4] [മത്തായി, 4:4] 'കിട്ടാത്ത മുന്തിരി പുളിക്കും' എന്നാണല്ലോ! ഇങ്ങനെ പറഞ്ഞ ആളാ..... 


🔷 "പ്രഭാതത്തിൽ നഗരത്തിലേക്കു പോകു മ്പോൾ യേശുവിന് വിശന്നു. വഴിയരികിൽ ഒരു അത്തിവൃക്ഷം കണ്ട് അവൻ അതിന്റെ അടുത്തെത്തി. എന്നാൽ , അതിൽ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവൻ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നിൽ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി." [മത്തായി, 21:18–19 ] [ മാർക്കോസ്,11:12–14 ]


അടിപൊളി! 
🔷 "യേശു പിശാചിനാൽ പരീക്ഷിക്കപ്പെട്ട് 40 ദിവസം മരുഭൂമിയിൽ കഴിഞ്ഞുകൂടി. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല." [ ലൂക്കാ, 4:2 ]
വിശ്വസിക്കാവുന്ന വാക്കുകൾ തന്നെ! 
വിശന്നാൽ സുബോധം നഷ്ടപ്പെട്ട് ഭ്രാന്ത് വരുന്ന ഇയ്യാളെങ്ങനെ 40 ദിവസം മരുഭൂമിയിൽ ഭക്ഷണം കഴിക്കാതിരുന്നു എന്നാണ് എന്റ്റെ ഒരു ഇത്! 
🔹 മിസ്റ്റർ ദൈവം, ഒന്നുകിൽ പ്രാർത്ഥിച്ചാൽ ഫലം ലഭിക്കണം, ഇല്ലെങ്കിൽ ഇങ്ങെനെയൊക്കെ പ്രാർത്ഥിച്ചാലും ഒരു ഫലവും ഉണ്ടാകില്ല എന്ന് വ്യതമായി പറയണം. അല്ലെങ്കിൽ പിന്നെ എന്ത് കോപ്പിനാ ഇങ്ങനെ പ്രാർത്ഥിക്കുന്നത്?


ബൈബിൾ വൈരുധ്യങ്ങൾ 


യേശു: വിധിക്കും - വിധിക്കില്ല


യേശു മനുഷ്യരെ വിധിക്കുമോ എന്ന ചോദ്യത്തിന് വളരെ  രസകരമായ ഉത്തരങ്ങളാണ് ബൈബിളിൽ നിന്നും ലഭിക്കുക !
 വിധിക്കില്ല : "ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്." [യോഹന്നാൻ, 3:17]
 വിധിക്കും : "പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏൽപിച്ചിരിക്കുന്നു." [യോഹന്നാൻ, 5:22 ]
 വിധിക്കും : "വിധിക്കാനുള്ള അധികാരവും പുത്രൻ നൽകിയിരിക്കുന്നു." [യോഹന്നാൻ, 5:27]
 വിധിക്കും:  "ഞാൻ ശ്രവിക്കുന്നതുപോലെ വിധിക്കുന്നു. എന്റെ വിധി നീതിപൂർവകവുമാണ്." [യോഹന്നാൻ, 5:30]
 വിധിക്കില്ല / വിധിക്കും : "ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എന്റെ വിധി സത്യമാണ്;" [യോഹന്നാൻ, 8:15-16]
 വിധിക്കും:  "എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്." [യോഹന്നാൻ, 8:26 ]
 വിധിക്കും:   "ന്യായവിധിക്കായിട്ടാണു ഞാൻ ഈ ലോകത്തിലേക്കു വന്നത്." [യോഹന്നാൻ, 9:39]
 വിധിക്കില്ല 
" എന്റെ വാക്കുകൾ കേൾക്കുന്നവൻ അവ പാലിക്കുന്നില്ലെങ്കിലും ഞാൻ അവനെ വിധിക്കുന്നില്ല. കാരണം, ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്." [ യോഹന്നാൻ,12: 47 ] 
ഇത് എനിക്ക് വട്ടായതോ....അതോ ദൈവത്തിന് തലയ്ക്കു വെളിവില്ലെ.....? 
എന്തരെങ്കിലും ഒരുകാര്യം ഉറപ്പിച്ചു പറയാമോ മിസ്റ്റർ ദൈവം!? 
ബൈബിൾ വൈരുധ്യങ്ങൾ

Sunday, 11 November 2018

യേശുവിന്റെ സാക്ഷ്യം

ദൈവം ഡാ!
യേശു : "ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കിൽ എന്റെ സാക്ഷ്യം സത്യമല്ല." [യോഹന്നാൻ, 5 :31 ]
യേശു: "ഞാൻതന്നെ എനിക്കു സാക്ഷ്യം നൽകിയാലും എന്റെ സാക്ഷ്യം സത്യമാണ്." [യോഹന്നാൻ, 8: 14]
വെളിവില്ലെങ്കിൽ ദേ ദിങ്ങനെയിരിക്കും!
ബൈബിൾ വൈരുധ്യങ്ങൾ 
പുതിയ നിയമം

യേശുവിന്റെ ശിക്ഷ്യൻമ്മാർ

വെളിവില്ലെങ്കിൽ ദേ ദിങ്ങനിരിക്കും !
" നിങ്ങൾ പരസ്പരം സ്‌നേഹിക്കു വിൻ . ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ . നിങ്ങൾക്കു പരസ്പരം സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും അറിയും." (യോഹന്നാൻ, 13:35 )
12 : ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. 13 : സ്‌നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്‌നേഹമില്ല. 14 : ഞാൻ നിങ്ങളോടു കൽപിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്‌നേഹിതരാണ്. (യോഹന്നാൻ, 15:12-14 )

" സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരൻ മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കുവാൻ സാധിക്കുകയില്ല. (ലൂക്കാ, 14:26)
ഇതൊക്കെ കാണുമ്പഴാ ലെ സിൽമേല ഡയലോഗ് ഓർമ്മ വരുന്നത്: നീ ഇത് എന്ത് തേങ്ങയാടാ ഈ പറയുന്നത്?



















ബൈബിൾ വൈരുധ്യങ്ങൾ
പുതിയ നിയമം

Saturday, 14 July 2018

"ദൈവം ആത്മാവാണ്" - യേശു പറഞ്ഞ നുണകൾ!

🔶 " ദൈവം ആത്മാവാണ് " [ 'god is spirit' - യോഹന്നാൻ,  4:24 ] ഇത് ബൈബിളില്‍ [ദൈവ പുത്രനായ] യേശു സമരിയാക്കാരിയോട് പറയുന്നതാണ്. ഇവിടെ പുതിയ നിയമം എഴുതപെട്ട ഗ്രീക്ക് ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത്: pneuma [ πνεῦμα ] എന്ന ഗ്രീക്ക് പദമാണ്, പഴയ ഗ്രീക്ക് ഭാഷയില്‍: ശ്വാസം , വായു, നിശ്വാസം, എന്നര്‍ത്ഥം.  പിന്നീട് ഇതിന്: ആത്മാവ്, അരൂപി എന്ന അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങി, sprit = ശരീരം ഇല്ലാത്ത ഒന്ന് എന്നര്‍ത്ഥം. അപ്പോള്‍ യേശു പറഞ്ഞത് സത്യമാണോ എന്നറിയാന്‍ പഴയ നിയമത്തിലെ ദൈവത്തെ തിരഞ്ഞു പോകണം. പഴയ നിയമത്തില്‍ കാണുന്ന ദൈവം: ശരീരം ഉള്ള, മനുഷ്യ വര്‍ഗത്തില്‍ പെട്ട, ഇന്ദ്രിയങ്ങളും, വികാരങ്ങളും ഉള്ള, പുരുഷ ലിംഗമുള്ള ആളാണ്‌ എന്ന് കാണാം. ചുവടെ അതിനുള്ള തെളിവുകള്‍: 
🔴 ഇന്ദ്രിയങ്ങൾ ഉള്ള ദൈവം - ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ തലച്ചോറിലെത്തിക്കുന്ന അവയവങ്ങളാണ്‌ [sensory systems] ഇന്ദ്രിയങ്ങള്‍.  
ദൈവം സംസാരിക്കും 
🔶 "ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ" [ഉല്‍പത്തി, 1:3]  
➡️ പഴയ നിയമം മുഴുവന്‍ സംസാരിക്കുന്ന ദൈവത്തെ കാണാം:
➡️ സംസാരിക്കുന്ന ഏക ജീവി മനുഷ്യനാണ്. 
➡️ സംസാരിക്കാന്‍ സ്വരനാളപാളി [vocal cords ] ആവശ്യമാണ്‌ 
➡️ അവയുടെ അഭാവമോ, പ്രവര്‍ത്തന രഹിതമായ അവസ്ഥയോ, ബധിരതയോ ഒരാളെ മൂകതയിലേക്ക് നയിക്കും 
➡️ സംസാരിക്കാന്‍ ഭാഷ അറിയണം 
➡️ ഭാഷ മനുഷ്യ നിര്‍മ്മിതമാണ് 
➡️ ശരീരമുള്ള, ജീവനുള്ള, സംസാരിക്കുന്ന ദൈവം എങ്ങനെ അരൂപിയാകും?
🔻 ദൈവത്തിന് കാഴ്ച ഉണ്ട്
🔶 "വെളിച്ചം നല്ലതെന്നു ദൈവം കണ്ടു" [ഉല്‍പത്തി, 1:4] 🔶 "കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു." [സങ്കീര്‍ത്തനങ്ങള്‍  33:13] 
➡️ പഴയ നിയമം മുഴുവന്‍ കാഴ്ചയുള്ള ദൈവത്തെ കാണാം:
➡️ കാഴ്ചക്ക്: കൃഷ്ണമണി - റെറ്റിന എന്നിവ വേണം
➡️ അവയുടെ അഭാവമോ, അനുബന്ധ അസുഖങ്ങളോ അന്ധതയിലേക്ക് നയിക്കും 
➡️ കണ്ണുള്ള, കാഴ്ചയുള്ള, ദൈവം അന്ധനും അരൂപിയുമല്ല.
🔻 ദൈവത്തിന് കാലുകളുണ്ട്
🔶  "വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു." [ഉല്‍പത്തി, 3:8]
➡️ നടക്കാന്‍ കാലുകള്‍ വേണം
➡️ നടക്കുന്ന ദൈവത്തിന് കാലുകളുണ്ട്
➡️ കാലുള്ള ദൈവം അരൂപിയല്ല
🔻 ദൈവത്തിന് കൈകള്‍ ഉണ്ട്
🔶   "ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി" [ഉല്‍പത്തി, 3:21] "ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റു ചെയ്യുമ്പോള്‍ മാനുഷികമായ ദണ്‍ഡും ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും." [2 സാമുവല്‍, 7:14] "ഞാന്‍ കടന്നുപോകുമ്പോള്‍ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. അതിനുശേഷം ഞാന്‍ കൈ മാറ്റും." [പുറപ്പാട് , 33:22]   
➡️ പത്ത് കല്‍പ്പനകള്‍ എഴുതിയ ദൈവം
 "കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഞാന്‍ നിയമങ്ങളും കല്‍പനകളും എഴുതിയ കല്‍പലകകള്‍ നിനക്കു തരാം" [പുറപ്പാട്, 24:12] "സീനായ് മലയില്‍ വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്‍പലകകള്‍ - ദൈവം അവനു നല്‍കി." [പുറപ്പാട്, 31:18] "പലകകള്‍ ദൈവത്തിന്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു." [പുറപ്പാട്, 32:16] " കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്‍പലക ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം." [പുറപ്പാട്, 34:1] "നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അവയില്‍ എഴതും" [നിയമാവര്‍ത്തനം, 10:2] " നിങ്ങളോട് അനുഷ്ഠിക്കാന്‍ അവിടുന്ന് ആജ്ഞാപിച്ച പത്തു കല്‍പനകളാണവ. രണ്ടു കല്‍പലകകളില്‍ അവിടുന്നു അവ എഴുതി."[നിയമാവര്‍ത്തനം, 4:13] " നിങ്ങളുടെ ദൈവമായ കര്‍ത്താവ് മലയില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍ നിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു പ്രമാണങ്ങളും ആദ്യത്തേതു പോലെ ആ പലകകളില്‍ എഴുതി എനിക്കു തന്നു." [നിയമാവര്‍ത്തനം, 10:4]
➡️ അപ്പോള്‍ എഴുതാനറിയുന്ന, കൈകളുള്ള, ദൈവം അരൂപിയല്ല!
🔻 ദൈവത്തിന് മൂക്കുണ്ട്
🔶 "നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു. ആ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി" [Genesis 8:20-21]
➡️ മണം ആസ്വദിക്കുന്ന ദൈവത്തിന് ഘ്രാണ ശേഷിയുണ്ട് [Olfaction]
🔻 ദൈവത്തിന് ഹൃദയം ഉണ്ട്
🔶 "ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു." [ ഉല്‍പത്തി, 6:6]
➡️ പാവം ദൈവത്തിന്റ്റെ കുഞ്ഞ് ഹൃദയം വേദനിച്ചു!
🔻 ഭക്ഷണം കഴിക്കുന്ന ദൈവം
 "മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. 8 : അബ്രാഹം വെണ്ണയും, പാലും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അബ്രാഹം മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു." [ഉല്‍പത്തി, 18:1-15]
🔻 രൂപം ഉള്ള ദൈവം
 "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം." [ഉല്‍പത്തി. 1:26]  "ഹൃദയ  ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും"[മത്തായി,5:8]  "എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു."[യോഹന്നാന്‍,12:45]  "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു." [ യോഹന്നാന്‍ , 14:9]
🔻 ദൈവത്തിനു മുഖമുണ്ട്
 "പരമാര്‍ഥഹൃദയര്‍ ദൈവത്തിന്റ്റെ മുഖം ദര്‍ശിക്കും." [ സങ്കീര്‍ത്തനങ്ങള്‍, 11:7] ഇസ്രായേല്‍ ഭവനത്തില്‍ നിന്നു ഞാന്‍ എന്റെ മുഖം ഇനിമേല്‍ മറയ്ക്കുകയില്ല; [ എസക്കിയേല്‍, 39:29] "നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.” [പുറപ്പാട്, 33:20] അപ്പോള്‍ നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എന്റെ മുഖം നീ കാണുകയില്ല. [പുറപ്പാട് , 33:2]
 ദൈവത്തെ കണ്ടവരുണ്ട് 
 "സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു" [ പുറപ്പാട് , 33:11] "ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു." [ഉല്‍പത്തി, 32:30] " ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു. ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. " [ഉല്‍പ്പത്തി , 32:22-30] "കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി" [പുറപ്പാട്, 18:1] "ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. [ഏശയ്യാ, 6:1-5] "ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു."[ജോബ്‌, 42:5] "ബലിപീഠത്തിനരികേ കര്‍ത്താവ് നില്‍ക്കുന്നതു ഞാന്‍ കണ്ടു." [ആമോസ്, 9:1]  "അവള്‍ തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള്‍ പറഞ്ഞു." [പുറപ്പാട്, 16:13] "അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു." [സംഖ്യ, 12:4-8]     "അനന്തരം, മോശയും, അഹറോനും, നാദാബും, അബിഹുവും, ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ എഴുപതു പേരും മലമുകളിലേക്കു കയറിപ്പോയി. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു."[പുറപ്പാട്,24:9-10] "മനോവ ഭാര്യയോടു പറഞ്ഞു: ദൈവത്തെ കണ്ടതുകൊണ്ട് നാം തീര്‍ച്ചായും മരിക്കും." [ന്യായാധിപന്‍മാര്‍, 13:22] അങ്ങനെ  പലരും ദൈവത്തെ കണ്ടിട്ടുണ്ട് എന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നു. 
🔻 പുരുഷനായ ദൈവം
പഴയ നിയമത്തിലും, പുതിയ നിയമത്തില്‍ യേശുവും ദൈവത്തെ വിളിക്കുന്നത്‌ പിതാവ് എന്നാണ്, കൂടാതെ അവന്‍ [he] എന്ന പുല്ലിംഗം സർവ്വനാമം ഉപയോഗിക്കുന്നുണ്ട്. " സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. [John 1:3 "യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്" [യോഹന്നാന്‍, 5:17] "ഞാനും പിതാവും ഒന്നാണ്" [ യോഹന്നാന്‍, 10:30 ] "ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്." [ മത്തായി, 23:9 ] “ യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ ” [ലൂക്കാ, 23:34] [യോഹന്നാന്‍, 14: 2-13]
 മേൽ പറഞ്ഞ ബൈബിൾ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ: ശരീരം ഉള്ള ഇന്ദ്രിയങ്ങള്‍ ഉള്ള, ഒരു ജീവിയാണ് താൻ എന്ന് ദൈവം തന്നെ വ്യക്തമാക്കുന്നു. എങ്കില്‍ ആ ദൈവം [ ആത്മാവ് ] അരൂപിയല്ല.
 വികാരങ്ങളുള്ള ദൈവം [Emotions]
ജീവനുള്ള ഒരു ശരീരത്തില്‍ സ്വബോധത്തോട് കൂടെയുള്ള തലച്ചോറിന്റ്റെയും, ഹോര്‍മോണുകളുടെയും പ്രവര്‍ത്തനഫലമായുണ്ടാകുന്ന ശാരീരിക /മാനസീക അവസ്ഥാന്തരങ്ങളാണ് വികാരങ്ങള്‍.
🔵 കോപം, രോഷം, അമര്‍ഷം, ദേഷ്യം [ Anger ]
"അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും." [സങ്കീര്‍ത്തനങ്ങള്‍, 2:5] "ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷം കൊള്ളുന്ന ദൈവമാണ്." [സങ്കീര്‍ത്തനങ്ങള്‍, 7:11] "തബേറായിലും മാസായിലും കിബ്രോത്ത് ഹത്താവയിലും വച്ചു നിങ്ങള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു." [നിയമാവര്‍ത്തനം, 9:22] "മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു." [റോമ,1:18]
  ചിരി, പരിഹാസം [ Laughter ]
"സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു." [സങ്കീര്‍ത്തനങ്ങള്‍, 2:4] "കര്‍ത്താവു ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു" [ സങ്കീര്‍ത്തനങ്ങള്‍, 37:13] "അതിനാല്‍, ഞാനും നിങ്ങളുടെ അനര്‍ഥത്തില്‍ നിങ്ങളെ പരിഹസിക്കും" [സുഭാഷിതങ്ങള്‍, 1:26]
🔵 Compassion [ അനുകമ്പ, ആര്‍ദ്രത, കനിവ്‌, കാരുണ്യം, കരുണ, ദയ, സഹാനുഭൂതി, സഹതാപം➡️] : "കര്‍ത്താവു തന്റെ ജനത്തിനു നീതി നടത്തിക്കൊടുക്കും; തന്റെ ദാസരോടു കാരുണ്യം കാണിക്കും." [സങ്കീര്‍ത്തനങ്ങള്‍,135:14] "കര്‍ത്താവു തന്റെ ജനത്തിനു വേണ്ടി നീതി നടത്തും; തന്റെ ദാസരോടു കരുണ കാണിക്കും." [നിയമാവർത്തനം, 32:36] "തങ്ങളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നവര്‍ നിമിത്തമുള്ള അവരുടെ രോദനം കേട്ട് കര്‍ത്താവിന് അവരില്‍ അനുകമ്പ ജനിച്ചിരുന്നു." [ ന്യായാധിപൻമാർ, 2:18]
🔵  ദുഃഖം, പരിതാപം [ Pity / Grief / sad ]
"ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു.അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു." [ പുറപ്പാട്, 6:6] "അവര്‍ എത്രയോ പ്രാവശ്യം മരുഭൂമിയില്‍വച്ച് അവിടുത്തോടു മത്‌സരിച്ചു! എത്രയോ പ്രാവശ്യം വിജനപ്രദേശത്തുവച്ച് അവിടുത്തെ ദുഃഖിപ്പിച്ചു!" [സങ്കീര്‍ത്തനങ്ങള്‍,78:40]
🔵  സ്നേഹം [Love ]
"ദൈവം സ്നേഹമാണ്" [1 യോഹന്നാന്‍, 4:8] "തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു." [യോഹന്നാൻ, 3:16] "കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്" [ജെറമിയ, 31:3]
🔵 വെറുപ്പ് [Hate ]
"കര്‍ത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്" [സുഭാഷിതങ്ങള്‍, 6:16] "അധര്‍മികളെ അങ്ങു വെറുക്കുന്നു. വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു." [സങ്കീര്‍ത്തനങ്ങള്‍, 5:5-6] "കര്‍ത്താവു നീതിമാനെയും  ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു." [സങ്കീർത്തനങ്ങൾ, 11:5]
🔵 അസൂയ, അസഹിഷ്ണുത  [ Jealousy ]
"ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്." [പുറപ്പാട്, 20:5] "അസഹിഷ്ണു എന്നു പേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവം തന്നെ.[പുറപ്പാട്, 34:14]
🔵 സന്തോഷം [ Joy / gladness/ rejoice ]
"നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും." [സെഫാനിയ, 3:18] "മണവാളന്‍ മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും." [ഏശയ്യാ, 62:5] "അവര്‍ക്കു നന്‍മ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കും.[ജെറെമിയ, 32:41]
വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരു ജീവിക്കും ശരീരം ഉണ്ടായേ മതിയാകൂ. തന്റെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന ദൈവം എങ്ങനെ അരൂപിയാകും?
🔴 യേശു ദൈവമാണോ?
🔹"ദൈവം ആത്മാവാണ്" എന്ന് പറഞ്ഞത് വഴി, ദാവീദിന്റ്റെ ഗോത്രത്തില്‍ മറിയത്തിനും ജോസഫിനും പിറന്നു എന്ന് പറയുന്ന മനുഷ്യനായ താന്‍ ദൈവം അല്ല എന്ന് സ്വയം സമ്മതിക്കുകയായിരുന്നു യേശു ചെയ്തത്. 
ഉയിര്‍ത്ത യേശു ദൈവമാണോ?
ഉയര്‍ത്തെഴുന്നേറ്റ യേശു ശിക്ഷ്യന്മ്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍, അത് ഭൂതമാണ്‌ എന്ന് കരുതി അവര്‍ ഭയപ്പെട്ടു. എന്നാല്‍ യേശു പറയുന്നത് ഇങ്ങനെ: 
🔸"എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്‌സിലാക്കുവിന്‍. എന്നെ സ്പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ." [ലൂക്കാ, 24:39-40 ] [ spirit does not have flesh and bones {pneuma πνεῦμα} ] 
 "ഒരു കഷ്ണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു." [ലൂക്കാ, 24:42-43 ]
 അതായത്, മജ്ജയും മാംസവും ഉള്ള മനുഷ്യനായ യേശുവായിരുന്നു ഉയിര്‍ത്തതെങ്കില്‍:🔹അത് ഒരിക്കലും ദൈവം ആകാന്‍ ഇടയില്ല. കാരണം ദൈവം ആത്മാവാണ് എന്നല്ലേ യേശു തന്നെ പറഞ്ഞത്! 
 ഉയര്‍ത്തത് മനുഷ്യ ശരീരം ഉള്ള യേശു ആയിരുന്നുവെങ്കില്‍....  🔹മറിയത്തില്‍ നിന്നും പിറന്ന 100% മനുഷ്യനായിരുന്ന യേശുവിന്: "മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് നീ മടങ്ങും" [ ഉല്‍പത്തി, 3:19 ] എന്ന ദൈവ കല്‍പ്പന ബാധകമല്ലേ!?   അപ്പോൾ ആത്മാവല്ലാത്ത യേശു എങ്ങനെ ദൈവമാകും!? 
🔹  ത്രീത്വം എന്ന് പറയുന്നവര്‍ [മൂന്നു പേരും] ദൈവമാണെങ്കില്‍ ദൈവം ആത്മാവാണെങ്കില്‍, അതില്‍ ഒരാള്‍ക്ക്‌ മാത്രം  ശരീരം ഉണ്ട്, എന്തൊരു വിരോധാഭാസം! ദൈവ പുത്രനും ത്രിത്വത്തില്‍ ഒരാളുമായ യേശു ഉയിര്‍പ്പിക്കപ്പെട്ടതിന് ശേഷം തനിക്ക് മനുഷ്യരെ പോലെ ശരീരം ഉണ്ടെന്നും, താന്‍ ഒരു ഭൂതം അല്ല എന്നും പറയുന്നു, കൂടാതെ ഭക്ഷണവും കഴിച്ചു.
പിതാവായ ദൈവം അരൂപിയാണെങ്കില്‍, രൂപമുള്ള, ശരീരമുള്ള  യേശു ദൈവമല്ല. മനുഷ്യനായ ഉയിര്‍ത്ത യേശു ദൈവമാണെങ്കില്‍, ത്രി ഏക ദൈവത്തിനും ശരീരം ഉണ്ടായിരിക്കണം. അതല്ല യേശു പറഞ്ഞത് സത്യമാണെങ്കില്‍: ഇന്ദ്രിയങ്ങളുള്ള, വികാര-വിചാരങ്ങലുള്ള, ഭക്ഷണം കഴിക്കുന്ന, സംസാരിക്കാന്‍ കഴിയുന്ന, ചിരിക്കുന്ന ഏക മൃഗം മനുഷ്യനാണ്. അപ്പോള്‍ ദൈവവും മനുഷ്യനാണ്. ആ ദൈവം എങ്ങനെ അരൂപിയാകും?
അപ്പോള്‍ സര്‍വ്വജ്ഞാനിയായ ദൈവത്തിന്റ്റെ മകനും ദൈവവുമായ[?] യേശു പറഞ്ഞത് നുണയാണ്. അല്ലെങ്കില്‍: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്." [യോഹന്നാൻ, 8:58 ] എന്ന് പറഞ്ഞ യേശുവിന്: ദൈവം ആരെന്നോ, എന്തൊക്കെ ചെയ്തു എന്നോ, ആര്‍ക്കൊക്കെ പ്രത്യക്ഷപ്പെട്ടു എന്നോ, ദൈവത്തിന് ശരീരം ഉണ്ടോ എന്നോ അറിയാതെ പോയി. അപ്പോള്‍ സര്‍വ്വ ജ്ഞാനിയായ ദൈവത്തിന്റ്റെ മകന്‍ സ്വയം പരിഹാസ്യനാവുകയാണ് ഇവിടെ!
🔸"കര്‍ത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി"[മാര്‍ക്കോസ്,16:19 ]
 ശരീരം ഇല്ലാത്ത ആത്മാവിന് എങ്ങനെയാണ് ഇടതും വലതും ഉണ്ടാകുക?
 യേശു 100% ദൈവവും - മനുഷ്യനും ആണെന്നാണ്‌ സഭയുടെ ഔദ്യോഗിക വേദപാഠം പറയുന്നത്   [CCC 464 ].  ദൈവം ആത്മാവാണ്' എന്ന് യേശു പറഞ്ഞതുവഴി ശരീരമുള്ള താന്‍ ദൈവമല്ലെന്ന് മാത്രമല്ല, ഉയിര്‍ത്ത യേശു അരൂപിയല്ല എന്ന് ശിക്ഷയർക്ക് വെളിവാക്കിയത് മൂലം, താന്‍ ദൈവമല്ല എന്ന്  വീണ്ടും സമ്മതിക്കുകയാണ് ചെയ്തത്. ദൈവത്തിന് ശരീരം ഉണ്ടെങ്കില്‍ ആത്മാവല്ല, ആത്മാവാണെങ്കില്‍ ശരീരവും ഉണ്ടാകില്ല, അഥവാ ആത്മാവും ശരീരവും ഉണ്ടെങ്കില്‍, [കത്തോലിക്കാ വിശ്വാസപ്രകാരം] അതൊരു മനുഷ്യനുമാകും!
ആ... പറയാന്‍ മറന്നു! "വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്." [2 തിമോത്തി, 3:16]
അടിപൊളി ബാ പൂവാം!!!