Sunday, 28 December 2014

ആബേലിൻറ്റെ മരണത്തിന് കാരണക്കാരൻ ആര്!?

എന്റ്റെ തല തിരിഞ്ഞ ചില ചിന്തകള്‍ - 2

ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങിയിരിക്കുന്നു!
ഉൽപ്പത്തി പുസ്തകം, 4: 1-16
ആബേലിനെ കായേൻ കൊല്ലുന്നു! 
രംഗം : ആബേലിനെ കായേൻ കൊല്ലുന്നു!
കാരണം: അസൂയ
അസൂയക്ക്‌ കാരണം: ദൈവം
അപ്പോൾ ഭൂമിലിയെ  ആദ്യത്തെ കൊലപാതകത്തിന് കാരണക്കാരാൻ ദൈവം!

സഹോദരങ്ങല്ലായ ആബേലും കായേനും ബലി അര്‍പ്പിക്കുന്നു.
ദൈവം ആബേലിന്റ്റെ ബലി സ്വീകരിക്കുന്നു. 
ഇതില്‍ കുപിതനായ കായേന്‍ സ്വന്തം സഹോദരനെ കൊല്ലുന്നു.

ദൈവത്തിന് മുൻകൂട്ടി അറിയാമായിരുന്നു താൻ അബേലിന്റ്റെ ബലിയെ സ്വീകരിക്കുകയുള്ളൂ  എന്ന്, അതറി യുമ്പോൾ കായേൻ അസൂയ കൊണ്ട് അബേലിനെ കൊല്ലുമെന്നും. എന്നിരുന്നിട്ടും ദൈവം തൻറ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ആബേൽ വധിക്കപ്പെടുകയും ചെയ്തു.
ഒരു മനുഷ്യ ജീവനേക്കാൾ വലുതായിരുന്നോ ദൈവമെ നിനക്ക് നിൻറ്റെ ഇഷ്ട്ടം.
ഒരുപക്ഷേ കായേന്റ്റെ ബലിയും സ്വീകരിച്ചതിനു ശേഷം അവനെ പറഞ്ഞു മനസ്സിലാക്കാമായിരുന്നില്ലേ നിനക്ക്,  മറ്റുള്ളവര്ക്ക് കൊടുക്കുമ്പോൾ നല്ല സാധനങ്ങൾ കൊടുക്കാൻ. ഒരു പക്ഷേ അതിലൂടെ അവൻ ഒരു നല്ല മനുഷ്യ നായി മാറുമായിരുന്നില്ലേ!? അങ്ങനെ ചെയ്യുന്നതുവഴി നീ ഒരുപഷേ ദൈവം അല്ലതാകുമായിരുന്നോ?

ഭൂമിയിലെ ആദ്യത്തെ കുടുംബത്തിലെ രണ്ട് സഹോതരന്മ്മാരെ തമ്മിലടുപ്പിച്ചു  കൊന്നതിന്റ്റെ മൂല കാരണം അപ്പോള്‍  നീയായിരുന്നില്ലേ?

ദൈവം സ്നേഹമാണ്, സ്നേഹമുള്ള, കരുതലുള്ള, പിതാവാണ് എന്നൊക്കെ തിരുസഭ വായ്‌ തോരാതെ പറയുന്നത്  കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി,  അത് ഇന്നും മുടക്കമില്ലാതെ തിരുസഭ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. 
ദൈവം സ്നേഹമായിരുന്നുവെങ്കില്‍,  അബേലിനെ സ്നേഹിച്ചത്പ്പോലെതന്നെ കായേനെയും സ്നേഹിക്കുമായിരുന്നില്ലേ!?
ദൈവം ആദ്യ മാതാപിതാക്കളുടെ മക്കളെ വേര്‍തിരിച്ച് സ്നേഹിച്ചതുപോലെ മനുഷ്യര്‍ ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഒരുപക്ഷേ മനുഷ്യ കുലം ഭൂമിയില്‍ നിന്നും നാമാവശേഷമായിപ്പോയേനെ എന്ന് ഞാൻ ഭയക്കുന്നു!

"...തിന്മമയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണേ.." എന്ന് തിരുസഭാ വിസ്വാസ്സികള്‍ നിരന്തരം പ്രാര്‍ഥിക്കുന്നത് കൊണ്ട് എന്ത് ഫലം! ദൈവം തന്റ്റെ ഇഷ്ട്ടം പ്പോലെയല്ലേ ചെയ്യുകയുള്ളൂ?  ഇല്ലായിരുന്നുവെങ്കില്‍ ആബേലിന്റ്റെ മരണത്തിനു ദൈവം കാരണമാകുമായിരുന്നോ, എല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നിട്ടും!?
ഈ രീതിയാണോ ദൈവമെ മനുഷ്യരും പിന്തുടരേണ്ടത്!?
ദൈവത്തിനും കാണില്ലേ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ അല്ലേ!?  
ദൈവ ഹിതം പോലെ സംഭവിക്കട്ടെ .......