Tuesday, 8 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശുവിന്റ്റെ പലായനം

ഈജിപ്തിലേക്കുള്ള പലായനം [ മത്തായി, 2:13-16. ] 13 : അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. 16 : ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. എന്നാല്‍ ആറുമാസം മാത്രം പ്രായ വ്യത്യാസം ഉണ്ടായിരുന്ന സ്നാപകയോഹന്നാന്‍ എവിടേക്കും പാലായനം ചെയ്യാതെ എങ്ങനെ രക്ഷപ്പെട്ടു? എന്നാല്‍ ലൂക്കായുടെ സുവിശേഷ പ്രകാരം ഇങ്ങനെ ഒരു സംഭവം നടന്നതായി പറയുന്നില്ല എന്ന് മാത്രമല്ല, അവര്‍ നസ്രത്തില്‍ തന്നെ താമസിച്ചു! ചരിത്രത്തില്‍ ആരും തന്നെ ഹേറോദോസ് ഇങ്ങനെ ഒരു ക്രൂര കൃത്യം ചെയ്തതായി എവിടെയും പരാമര്‍ശിക്കുന്നില്ല. [ ലൂക്കാ, 2:21-39] 39 : കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. 40 : ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്ത നായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.