കൊളംബിയ V/s മറിയം
അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടൺ, ഡി.സി യിലെ Capitol Hill എന്നറിയപ്പെടുന്ന ഒരു ചെറുകുന്നിൽ സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ (United States Capitol) എന്നും, കാപിറ്റോൾ മന്ദിരം (Capitol Building) എന്നും അറിയപ്പെടുന്ന ഈ അതിവിശാല സൗധമാണ് അമേരിക്കൻ ഐക്യനാടുകളുടെ പാർലിമെന്റ് മന്ദിരം.
1863ൽ പണിതീർന്ന കാപിറ്റോൾ മന്ദിരത്തിൻറെ തറനിരപ്പിൽ നിന്നും 55 മീറ്റർ ഉയത്തിലുള്ള ഇതിന്റെ കുംഭഗോപുരത്തിന്റെ (താഴികക്കുടം) ഉൾഭാഗം ചിത്രപ്പണികൾകൊണ്ട് അലങ്കരിച്ചത് Constantino Brumidi എന്ന ഇറ്റാലിയൻ ചിത്രകാരനായിരുന്നു.
ഈ ചുവർചിത്രത്തിൽ അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻറ് ജോർജ്ജ് വാഷിങ്ടണിനെ ചിത്രീകരിച്ചിരിക്കുന്നത്: പുരാതന റോമൻ മതത്തിലെ യുദ്ധ വിജയങ്ങളുടെ ദേവത വിക്ടോറിയ (Victoria) ഇടതുഭാഗത്തും, സ്വാതന്ത്ര്യത്തിന്റെ ദേവത Liberty ((Latin - Libertas) വലതുഭാഗം ചേർന്ന് സ്വർഗാരോപിതനായിരിക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട്തന്നെ ഈ ചിത്രത്തെ The Apotheosis of Washington എന്നാണ് അറിയപ്പെടുന്നത്.
War - Science - Marine - Commerce - Mechanics - Agriculture -എന്നിങ്ങനെ ആറുഭാഗങ്ങളായി തിരിച്ചിരിക്കുന്നു വിശാലമായ ഈ ചുവർചിത്രത്തിൽ വാഷിങ്ങ്ടണിന് താഴെയായി യുദ്ധങ്ങളുടെ ഭാഗത്ത് അമേരിക്കയുടെ മനുഷ്യാവതാരമായ കൊളംബിയ (Columbia) എന്ന ദേവതയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്ക കണ്ടുപിടിച്ച ഇറ്റാലിയൻ നാവികൻ കൊളംബസിനോടുള്ള (Cristoforo Colombo) ബഹുമാനാർത്ഥം കൊളംബിയ എന്നായിരുന്നു ആദ്യകാലങ്ങളിൽ അമേരിക്ക അറിയപ്പെട്ടിരുന്നത്.
അമേരിക്കൻ പതാകയുടെ പുറംചട്ടയോടു കൂടിയ രക്ഷാകവചവും, വാളും, ഹെൽമറ്റും ധരിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നതായിട്ടാണ് കൊളംബിയയെ ചിത്രീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യത്തേയും, രാജാധിപത്യത്തേയും ചവിട്ടിയരച്ച് മുന്നേറുന്ന കൊളംബിയയുടെ കൂടെ അമ്പുകളുമായി അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയായ വെള്ളത്തലയൻ കടൽപ്പരുന്തിനേയും ചിത്രത്തിൽ കാണാം.
"വിജാതിയരുടെ ആചാരങ്ങൾ അനുകരിക്കരുത്" [നിയമാവർ ത്തനം, 18:9] എന്ന് ദൈവം വിലക്കിയിട്ടും, അടിച്ചുമാറ്റാത്തതായി ആഗോളകത്തോലിക്കാ സാഭയിൽ ഒന്നുപോലുമില്ല എന്ന സത്യം നിലനിൽക്കുമ്പോൾ, കേരള കത്തോലിക്കാ സഭ എന്തിനു മടിക്കണം അല്ലേ?
കൊരട്ടി പള്ളിയിലെ തുലാഭാരം
കൊടിമരം