Tuesday, 21 March 2017

കുമ്പസാരം എന്ന കൂദാശയും സഭയും

സ്ത്രീകളെ  കന്ന്യാസ്ത്രീകള്‍ കുംബസാരിപ്പിക്കട്ടെ!

1215 നവംബര്‍ മാസം  ഇന്നസെന്‍റ്  മൂന്നാമന്‍ മാര്‍പാപ്പ റോമില്‍ വിളിച്ചു കൂട്ടിയ  നാലാമത്തെ ലാറ്റെറന്‍  കൗണ്‍സില്‍ ഇങ്ങനെ തീരുമാനിച്ചു!

കാനോന്‍  നിയമം 21:
"ഗുണദോഷവിവേചന പ്രായം എത്തിയ   എല്ലാ ക്രിസ്ത്യാനികളും ആണ്ടില്‍  ഒരിക്കല്‍ പാപങ്ങള്‍  ഏറ്റുപറഞ്ഞ്  കുംബസാരിക്കുകയും, കുര്‍ബാന  കൈക്കൊള്ളുകയും  വേണം" 
അതിന് മുന്‍പ്, കുമ്പസാരം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ അത് ഔദ്യോഗികമായി ഒരു കുദാശയായി അറിയപ്പെടാന്‍ തുടങ്ങിയത് അന്ന് മുതലാണ്‌. 

അപോള്‍:
- സഭയുടെ 1200 വര്‍ഷക്കാലം, കുഞ്ഞാടുകളുടെ പാപങ്ങള്‍ ദൈവം പൊറുത്തിരുന്നില്ലേ!?
- കുംബസാരിക്കാതെ  കുര്‍ബാന സ്വീകരിക്കാമായിരുന്നോ !? 
- അതോ  കുഞ്ഞാടുകള്‍ കുര്‍ബാന സ്വീകരിച്ചിരുന്നില്ലേ !?
- കുഞ്ഞാടുകള്‍  ചെയ്യുന്ന  പാപങ്ങള്‍ ഏറ്റുപറയുകയും, 
സഭയുടെ  പാപങ്ങള്‍ മൂടി വക്കുകയും ചെയ്യുന്നില്ലേ!?
-   കുമ്പസാരം  വഴി  കുഞ്ഞാടുകളെ മാനസീകമായി നിയന്ത്രിക്കുന്നതിന്  സഭക്ക്  സാധിച്ചു !
- മാനസീകമായി നിയന്ത്രണം ഉള്ള  ഒരു ജനതയെ, 
ശാരീരികമായി  നിയന്ത്രിക്കുക വളരെ  എളുപ്പമാണ്!
- പാപിയായ കുഞ്ഞാടിന്റ്റെ പാപങ്ങള്‍ പൊറുക്കാന്‍,  
പാപം ചെയ്യാത്ത ഒരു പാതിരിയെ  ദൈവം നിയോഗിച്ചിരിക്കുന്നു, എന്ത് നല്ല തമാശ!!! 

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദര്‍ യേശുവിന്റ്റെ അടുക്കല്‍ കൊണ്ടുവരുമ്പോള്‍, മുട്ട് കുത്തി നിന്റ്റെ പാപങ്ങള്‍ ഏറ്റു പറയുക ഞാന്‍ നിന്നെ കുംബസാരിപ്പിച്ച് പാപ മോക്ഷം തരാം എന്നല്ല യേശു പറയുന്നത്, "ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക,  ഇനിമേല്‍ പാപം ചെയ്യരുത്"  എന്ന് മാത്രമാണ് [ യോഹന്നാന്‍  8:1-11]

സ്ത്രീകളെ  കന്ന്യാസ്ത്രീകള്‍ കുംബസാരിപ്പിക്കട്ടെ!
കേള്‍ക്കാന്‍ നല്ല രസം ഉണ്ട്!  പക്ഷേ അത് ഇപ്പോഴത്തെക്കാളും ചളമാകാനാണ്  സാദ്ധ്യത!  'അണ്ടിയോട്‌ അടുത്താലേ മാങ്ങയുടെ പുളി അറിയൂ' എന്നൊരു ചൊല്ലുണ്ട്, കൂടുതല്‍ ഒന്നും  പറയുന്നില്ല!!! 

പാപങ്ങള്‍ ദൈവത്തോട് നേരിട്ട് ഏറ്റു പറയാനാണ് യേശു പഠിപ്പിച്ചത്,  അല്ലെങ്കില്‍: "ഞങ്ങളോട് തെറ്റ്  ചെയ്യുന്നവരോട്  ഞങ്ങള്‍ ക്ഷമിക്കുന്നത് പോലെ, ഞങ്ങളുടെ  തെറ്റുകളും ഞങ്ങളോട് ക്ഷമിക്കണമേ" എന്ന പ്രാര്‍ഥനക്ക്   എന്ത്  വില !? [മത്തായി, 6:9-15]

  • Canon 21, the famous "Omnis utriusque sexus", which commands every Christian who has reached the years of discretion to confess all his, or her, sins at least once a year to his, or her, own[8] priest. This canon did no more than confirm earlier legislation and custom, although it is sometimes incorrectly quoted as commanding the use of sacramental confession for the first time. In actuality the confession came into existence over a long period of time.[9] However, this was the first time that it took the shape of the Christian confessional as we know it today.[9]

courtesy

നിങ്ങളോട് തെറ്റ് ചെയ്യുന്നവരുടെ  പാപങ്ങള്‍ നിങ്ങള്‍  പൊറുത്താല്‍, നിങ്ങളുടെ പാപങ്ങള്‍  ദൈവം നിങ്ങളോടും പൊറുക്കില്ലേ!? 


---------------------------------------------------------------------------------------------------------


Sunday, 12 March 2017

പൂറിന്റ്റെ രാഷ്ട്രീയം




കോട്ടയം ജില്ലയിലെ, മാന്നാനം കെ. ഇ. കോളേജിലെ വനിതാദിന ആഘോഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ പോസ്റ്റ്.
എസ്എഫ്‌ഐ യൂണിയന്‍, വനിതാദിനത്തില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് അധ്യാപകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഈ വിഷയത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം!

അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഒന്നാണ് ഭാഷ.

എന്നാല്‍ ഓരോ ഭാഷയിലും, 'തെറികള്‍' എന്ന് നാം പൊതുവായി വിളിക്കുന്ന, 'അശ്ലീലം' എന്ന ബോര്‍ഡ് വച്ച് മാറ്റിനിര്‍ത്തുന്ന ചില വാക്കുകള്‍ ഉണ്ടാകും.
എങ്ങനെയാണ് മലയാളത്തിലെ ചില വാക്കുകള്‍ തെറിയായത്!?

മുടി / രോമം / hair എന്നിവ അനുവദനീയമായ സമൂഹത്തില്‍ 'മൈര്' എങ്ങനെയാണ് തെറിയായത്?
അപ്പോള്‍ അന്ന്യ സംസ്ഥാന ഭാഷയാണ് പ്രശ്നം!

Bastard / Fuck off എന്നിവ യധേഷ്ട്ടം സെന്‍സര്‍ ചെയ്യാതെ ഉപയോഗിക്കുന്ന സമൂഹത്തില്‍ മൈരിനെ തെറിയാക്കിയ മൈരുകളോട് ഒരു ലോഡ് പുശ്ചം!
[അതുകൊണ്ടാണോ നാടെങ്ങും ഇംഗ്ലീഷ് മീഡിയങ്ങള്‍ കൂണുപോലെ പൊങ്ങിയത്?]

യോനിയും [സംസ്കൃതം], Vagina യും അനുവദനീയമായ സമൂഹത്തില്‍, പൂറിനെ തെറിയായി പുറംതള്ളിയത് ആരാണ്?
അപ്പോള്‍, ആഡ്യ ഭാഷ മേല്‍ക്കോയ്മ അയിത്തം കല്‍പ്പിച്ച് മാറ്റി നിറുത്തിയതായിരുന്നില്ലേ മലയാളത്തിനെ!?

ജീവനിലേക്കു നയിക്കുന്ന പരിശുദ്ധ വാതായനമായ പൂറിനെ വിലക്ക് കല്‍പ്പിച്ച അധ്യാപകരെ:
എന്താണ് നിങ്ങള്‍ പഠിച്ചത്?
എന്താണ് നിങ്ങള്‍ പഠിപ്പിക്കുന്നത്‌?
എന്തിനാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്‌?
നിങ്ങള്‍ ഒന്നും പഠിപ്പിച്ചിട്ടു ഒരു കാര്യവും ഇല്ല!

പൂറ്:
- എന്ന്
- എങ്ങിനെ
- എന്തുകൊണ്ട്
അതൊരു തെറിയായി!?